പനങ്കണ്ടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കുടുംബശ്രീ ജില്ലാ മിഷന്റെ 11-ാ മത്തെ മാ കെയർ സെന്റർ പ്രവർത്തനമാരംഭിച്ചു
കുടുംബശ്രീ ജില്ലാ മിഷൻ്റെ 11-ാമത്തെ മാ കെയർ സെന്റർ പനങ്കണ്ടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്രവർത്തനമാരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. സ്റ്റേഷനറി ഉത്പന്നങ്ങൾ, ലഘു ഭക്ഷണം, പാനീയങ്ങൾ, സാനിറ്ററി നാപ്കിനുകൾ എന്നിവ ലഭ്യമാക്കുന്നതിനാണ് പൊതുവിദ്യാലയങ്ങളിൽ മാ കെയർ കിയോസ്കുകൾ ആരംഭിച്ചത്. ഗ്രാമശ്രീ കുടുംബശ്രീ അംഗങ്ങളായ ഫാത്തിമത്ത് സുഹറ, റജീന, ലത്തീഫ എന്നിവർ ചേർന്നാണ് പനങ്കണ്ടി സ്കൂളിൽ മാ കെയർ സെൻ്റർ ആരംഭിച്ചത്. വാർഡ് അംഗം വിജയലക്ഷ്മി അധ്യക്ഷയായിരുന്നു. സിഡിഎസ് ചെയർപേഴ്സൺ ബീന മാത്യു, എസ്എംസി ചെയർമാൻ നജീബ് കരണി, കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ഇൻചാർജ് കെ എം സലീന, എഡിഎം സി കെ കെ അമീൻ, ജില്ലാ പ്രോഗ്രാം മാനേജർമാരായ പി ഹുദൈഫ്, ശ്രുതി രാജൻ, പിടിഎ പ്രസിഡന്റ് വി എൻ വിനോദ് കുമാർ, പ്രിൻസിപ്പാൾ റഷീദ ബാനു, പ്രധാനാധ്യാപകൻ കെ പി ഷൗക്ാൻ, ബ്ലോക്ക് കോർഡിനേറ്റർ ടെനി എന്നിവർ പങ്കെടുത്തു.