Feature NewsNewsPopular NewsRecent Newsവയനാട്

വയനാട്ടിൽ ഗതാഗത സൗകര്യം മെച്ചപ്പെടുത്താൻ പുതിയ റോഡുകൾ അനിവാര്യം – പ്രിയങ്ക ഗാന്ധി എം. പി

വയനാടിന്റെ ഗതാഗത പ്രശ്ന‌ങ്ങൾ പരിഹരിക്കാൻ പുതിയ റോഡുകൾ അനിവാര്യമാണെന്ന് പ്രിയങ്ക ഗാന്ധി എം.പി. നിർദ്ദിഷ്ട പടിഞ്ഞാറത്തറ- പൂഴിത്തോട് പാതയുടെ വനാതിർത്തിയായ കൊട്ടിയാംവയലിൽ പ്രിയങ്ക ഗാന്ധി എം.പി. സന്ദർശനം നടത്തി. താമരശ്ശേരി ചുരത്തിൽ ഉൾപ്പടെ ഒരു തടസ്സമുണ്ടായാൽ ഏറ്റവും അത്യാവശ്യസേവനങ്ങൾക്ക്പോലും കോഴിക്കോട്പോലെ ഉള്ള ജില്ലകളെ ആശ്രയിക്കാൻ കഴിയാത്ത സാഹചര്യമുണ്ട്. അതിന് ബദൽ പാതകൾ അടിയന്തരമായി തയ്യാറാക്കണമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ടി. സിദ്ദിഖ്എം.എൽ.എ, ജില്ലാ കളക്ടർ ഡി.ആർ. മേഖശ്രീ, ഡി.എഫ്.ഒ. അജിത് കെ.രാമൻ, പി.ഡബ്യു.ഡി.എക്സിക്യൂട്ടീവ് എഞ്ചിനിയർമാരായ സീനത് ബീഗം, ഹാഷിം വി. കെ.,നളിൻകുമാർ, പഞ്ചായത്ത് പ്രസിഡന്റ് പി.ബാലൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *