Feature NewsNewsPopular NewsRecent Newsകേരളം

അക്ഷയ കേന്ദ്രങ്ങൾക്കു സർവീസ് ചാർജ് ഈടാക്കാൻ അവകാശമില്ലെന്ന് ഹൈകോടതി

കൊച്ചി: കേരളത്തിൽ ഡിജിറ്റൽ സേവനങ്ങൾ നൽകുന്ന ശൃംഖലയായ അക്ഷയ കേന്ദ്രങ്ങൾ ബിസിനസ് സെന്ററുകൾ അല്ലെന്നും സേവന കേന്ദ്രങ്ങളാണെന്നും ഹൈകോടതിയുടെ ഓർമപ്പെടുത്തൽ. അവശ്യ സേവനങ്ങൾക്കു വേണ്ടി അക്ഷയ കേന്ദ്രങ്ങളെ സമീപിക്കുന്നവരോട് സർവീസ് ചാർജ് ഈടാക്കാൻ ഉടമകൾക്ക് അവകാശമില്ലെന്ന് ഹൈകോടതി വ്യക്തമാക്കി. ജസ്റ്റിസ് എൻ. നഗരേഷിന്റേതാണ് ഉത്തരവ്.

അക്ഷയ സെന്റ്ററുകളിലെ സേവനങ്ങൾക്ക് ഏകീകൃത നിരക്ക് ഏർപ്പെടുത്തിയ സർക്കാർ തീരുമാനം ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജിയിലാണ് നടപടി. ഓൾ കേരള അക്ഷയ എൻ്റർപ്രണേഴ്‌് കോൺഫെഡറേഷൻ്റെ ഹരജിയും കോടതി തള്ളി. ആഗസ്റ്റ് ആറിനാണ് സർക്കാർ അക്ഷയ കേന്ദ്രങ്ങളിലെ സേവനങ്ങൾക്ക് ഏകീകൃത നിരക്ക് ഏർപ്പെടുത്തി ഉത്തരവിട്ടത്. എന്നാൽ, പ്രവൃത്തികളുടെ വ്യാപ്ത‌ി, വിഭവങ്ങളുടെ ഉപയോഗം, ചെലവ് എന്നിവ പരിഗണിക്കാതെയാണ് സർക്കാർ ഉത്തരവെന്ന് ചൂണ്ടിക്കാട്ടിയാണ് ഫെഡറേഷൻ ഹൈകോടതിയെ സമീപിച്ചത്.

വിവിധ കേന്ദ്രങ്ങളിൽ വ്യത്യസ്‌ നിരക്കുകൾ ഈടാക്കുന്നുവെന്ന പരാതികൾ വ്യാപകമായതിനെ തുടർന്നാണ് സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങളിൽ നിന്നുമുള്ള സേവനങ്ങൾക്ക് പുതിയ സർവീസ് ചാർജ് നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കിയത്. കെ-സ്മാർട്ട് വഴിയുള്ള 13 സേവനങ്ങൾക്കാണ് പുതിയ നിരക്കുകൾ നിശ്ചയിച്ചത്. എല്ലാ അക്ഷയ കേന്ദ്രങ്ങളിലും പുതുക്കിയ നിരക്കുകൾ പ്രദർശിപ്പിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഓൺലൈൻ സേവനങ്ങൾക്ക് അക്ഷയ കേന്ദ്രങ്ങളെ ആശ്രയിക്കുന്നവരെ അമിത സർവിസ് ചാർജ് ഈടാക്കി ചൂഷണം ചെയ്യു ന്നതായി നേരത്തെതന്നെ പരാതി ഉയർന്നിരുന്നു. സർക്കാർ ഇ-ഡിസ്ട്രിക്ട് സേവനങ്ങൾ, പരീക്ഷകൾ, വിവിധ കോ ഴ്സുകളുടെ അപേക്ഷ എന്നീ സേവനങ്ങൾ ക്ക് തോന്നിയതുപോലെയാണ് ഗുണഭോ ക്താക്കളിൽനിന്ന് പണം ഈടാക്കിയിരുന്ന ത്. തിരക്കിനിടയിൽ പലരും അമിത ചാർജ് ഈടാക്കുന്നത് ചോദ്യംചെയ്യാറില്ല. ഇതു മു തലെടുത്താണ് പല കേന്ദ്രങ്ങളും ഇത്തരം അനധികൃത പ്രവൃത്തി ചെയ്യുന്നത്. പഞ്ചാ യത്ത്, റവന്യൂ, കൃഷി വകുപ്പ് മറ്റ് സർക്കാർ ഓഫിസുകൾ എന്നിവിടങ്ങളിലേക്ക് അപേ ക്ഷ നൽകാൻ എത്തുന്ന സാധാരണക്കാരു ടെ കൈയിൽനിന്ന് ഇത്തരം കേന്ദ്രങ്ങൾ അമിതകൂലി വാങ്ങുന്നു.

സർക്കാർ നിശ്ചയിച്ചിരിക്കുന്ന ഫീസ് ഘടന യെപ്പറ്റി പൊതുജനത്തിന് അറിവില്ലാത്ത താണ് അധിക ചാർജ് ഈടാക്കാനുള്ള കാര ണം. മുമ്പും അധികചർജ് ഈടാക്കലുമായി ബന്ധപ്പെട്ട് ഇത്തരം പരാതികൾ ഉണ്ടായി. ഇതേ തുടർന്ന് മുമ്പ് സർക്കാർ വിവിധ സേ നകൾക്ക് ഈടാക്കാവുന്ന തുക എത്രയെ ന്ന് പ്രസിദ്ധീകരിച്ചിരുന്നു. അക്ഷയകേന്ദ്രങ്ങ ൾ മുഖേനയുള്ള സേവനങ്ങൾക്ക് സർക്കാ ർ നിശ്ചയിച്ചിട്ടുള്ള സർവിസ് ചാർജുകൾ പൊതുജനത്തിന് കാണത്തക്ക വിധത്തിൽ പ്രദർശിപ്പിക്കണമെന്നാണ് വ്യവസ്ഥ. അല്ലെ ങ്കിൽ പിഴ ഈടാക്കും.

പൊതുജനത്തിന് അക്ഷയകേന്ദ്രം വഴിയു ള്ള സേവനങ്ങൾ സംബസിച്ച് പരാതി ഡയറ ക്‌ടർ അക്ഷയ സ്റ്റേറ്റ് പ്രോജക്‌ട് ഓഫിസ്, 25/2241, മാഞ്ഞാലിക്കുളം റോഡ്, തമ്പാനൂ ർ, തിരുവനന്തപുരം -695001 എന്ന മേൽവി ലാസത്തിലോ അതത് ജില്ല ഭരണകൂടത്തി നോ നൽകാം.

Leave a Reply

Your email address will not be published. Required fields are marked *