അയ്യങ്കാളികാലത്തിനും ചരിത്രത്തിനുംവിസ്മരിക്കാൻ കഴിയാത്ത പോരാളി :ജുനൈദ് കൈപ്പാണി
തരുവണ:കാലത്തിനും ചരിത്രത്തിനും ഒരിക്കലും വിസ്മരിക്കാൻ കഴിയാത്ത അധഃസ്ഥിതലക്ഷങ്ങളുടെ ഉന്നമനത്തിനു വേണ്ടി പോരാടിയ നേതാവാണ് അയ്യങ്കാളിയെന്ന് വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയപേഴ്സൺ ജുനൈദ് കൈപ്പാണി പറഞ്ഞു.കടവത്തൂർ പി.കെ.എം ഹയർ സെക്കന്ററി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വയനാട് പഠനയാത്രയുംഅയ്യങ്കാളി ദിനാചരണവും ഓണക്കിറ്റ് വിതരണവും തരുവണ വില്ലേജ് ഉന്നതി കേന്ദ്രത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.വെള്ളമുണ്ട ഗ്രാമപഞ്ചായ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് വൈശ്യൻ മുഖ്യ അതിഥിയായിരുന്നു.സിറാജ് വെള്ളമുണ്ട അനുസ്മരണപ്രഭാഷണം നടത്തി.ജാബിർ ഇല്ലത്ത്, ഫാത്തിമത്ത് സഫ്ന, മുഹമ്മദ് റഹ്മാനി, മുഹമ്മദ് ഒ. പി, ഷാനിബ എ. ടി, സഫീന എൻ തുടങ്ങിയവർ പ്രസംഗിച്ചു.ഉന്നതിയിലെ മുതിർന്ന പൗരന്മാരെ ചടങ്ങിൽ ആദരിച്ചു.