കൊള്ളയടിച്ച പണം തിരിച്ചെത്തിയ്ക്കുന്നത് വരെ പ്രക്ഷോഭം തുടരും: പ്രശാന്ത് മലവയൽ
തൊണ്ടർനാട്:തൊഴിലുറപ്പ് പദ്ധതിയിൽ തൊണ്ടർനാട് സി.പിഎമ്മിന്റെ പഞ്ചായത്ത് ഭരണ സമിതി നടത്തിയ വൻ അഴിമതിയ്ക്കെതിരെ പ്രക്ഷോ ഭങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് ബി.ജെ.പി പഞ്ചായത്ത് കമ്മറ്റി പൊതുയോഗം നടത്തി. ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയൽ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിച്ചു. സാധാരണക്കാരന് കിട്ടേണ്ട തൊഴിലുറപ്പ് പദ്ധതി അനുസരിച്ചുള്ള കോടിക്കണക്കിന് രൂപ കൊള്ളയടിച്ച ഉദ്യോഗസ്ഥരും ഭരണ സമിതിയും പണം പഞ്ചായത്തിൽ തിരിച്ചെത്തിയ്ക്കുന്നത് വരെ പഞ്ചായത്തിലെ ബി.ജെ.പി മെമ്പർമാരുടെ നേതൃത്വത്തിൽ പ്രക്ഷോഭം തുടരുമെന്ന് അദ്ധേഹം പറഞ്ഞു. ജയരാജൻ പുതുശ്ശേരി അദ്ധ്യക്ഷത വഹിച്ചു. പാലക്കാട് മേഖല വൈസ് പ്രസിഡന്റ് പുനത്തിൽ രാജൻ, ജയരാജൻ,വഞ്ഞോട് സംസ്ഥാന സമിതി അംഗം ശിവദാസൻ മാസ്റ്റർ, വാർഡ് മെമ്പർമാരായ കെ.വി ഗണേഷ്, ബിന്ദു മണപ്പാട്ടിൽ,കെ.എം പ്രജീഷ്, എൻ എൻ മനോജ് കുമാർ ,ശശി മോൻ കരിമ്പിൽ , അച്ചപ്പൻ കുഞ്ഞോം ഭാസ്കരൻ ഇണ്ടിയേരി മൊയ്തു വാഴയിൽ എന്നിവർ സംസാരിച്ചു.