Feature NewsNewsPopular NewsRecent Newsവയനാട്

ബാണാസുര മല ഇക്കോടൂറിസം കേന്ദ്രം ജനപ്രിയമാകുന്നു

വയനാട്ടിലെ ബാണാസുര മല ഇക്കോ ടൂറിസം കേന്ദ്രം ഇപ്പോൾ സഞ്ചാരികളുടെ ഇഷ്‌ട കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്നു. മീൻമുട്ടി വെള്ളച്ചാട്ടത്തിന്റെ വന്യസൗന്ദര്യവും ബാണാസുര മലയിലേക്കുള്ള സാഹസിക ട്രക്കിങ്ങും അനുഭവിക്കാനാണ് നിരവധി പേർ എത്തുന്നത്. ഈ വർഷം മഴ ശക്തമായതോടെ വെള്ളച്ചാട്ടത്തിൻ്റെ ഒഴുക്ക് ഇരട്ടിയായി, മലയിടുക്കിലൂടെ പാഞ്ഞിറങ്ങുന്ന വെള്ളത്തിന്റെ കാഴ്ച്‌ച സഞ്ചാരികളെ വിസ്‌മയിപ്പിക്കുന്നു. വെള്ളച്ചാട്ടത്തിന് സമീപം നിന്നുകൊണ്ട് തന്നെ ആ കാഴ്ച‌ അനുഭവിക്കാനുള്ള സൗകര്യമാണ് ഇവിടെ ഏറ്റവും വലിയ ആകർഷണം. പ്രകൃതി പാർക്കിലെ പൂന്തോട്ടവും കുട്ടികൾക്ക് ഒരുക്കിയിരിക്കുന്ന ഊഞ്ഞാലാട്ടവും വിനോദസഞ്ചാരികളെ രസിപ്പിക്കുന്നു.
ബാണാസുര മലയുടെ മുകളിലെ വ്യൂ പോയിന്റ്റിൽ നിന്ന് മലയും താഴ്വാരവും ഒരേസമയം ആസ്വദിക്കാം. പാറക്കെട്ടുകൾക്കിടയിലൂടെ പതഞ്ഞൊഴുകുന്ന വെള്ളം നൂലുപോലെ താഴേക്ക് പതിക്കുന്ന കാഴ്ച്‌ച മനസ്സിൽ നിന്നുമാറാത്ത അനുഭവമാണ്.ആനച്ചോല-കാറ്റ്കുന്ന് ഭാഗത്തേക്ക് 5.5 കിലോമീറ്റർ നീളുന്ന സാഹസിക മലകയറ്റം ട്രക്കിങ്ങിന് താല്പര്യമുള്ളവർക്ക് മികച്ച അനുഭവം വാഗ്ദാനം ചെയ്യുന്നു. മഴ കുറയുന്നതോടെ കൂടുതൽ സഞ്ചാരികൾ എത്തിത്തുടങ്ങിയിട്ടുണ്ട്, ഓണക്കാലത്ത് വലിയ തിരക്ക് പ്രതീക്ഷിക്കാം. ദിവസേന 500 പേർക്ക് വരെ വെള്ളച്ചാട്ട കേന്ദ്രത്തിലേക്ക് പ്രവേശനം അനുവദിച്ചിരിക്കുമ്പോൾ, ട്രക്കിങ്ങിനായി 75 പേർക്കാണ് അവസരം. വനം വകുപ്പിൻ്റെ സൗത്ത് വയനാട് ഡിവിഷനിലെ കൽപ്പറ്റ റേഞ്ച് പടിഞ്ഞാറത്തറ സെക്ഷനിലെ വാരാംബറ്റ വനസംരക്ഷണ സമിതിയുടെ നിയന്ത്രണത്തിലാണ് ടൂറിസം കേന്ദ്രം പ്രവർത്തിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *