Feature NewsNewsPopular NewsRecent Newsകേരളം

ഗതാഗതകുരുക്ക്;പാലിയേക്കരയിൽ എന്തിന് ടോൾ,കേന്ദ്രത്തോട് ചോദ്യങ്ങളുമായി സുപ്രീംകോടതി

ദില്ലി: പാലിയേക്കര ടോൾ കേസിൽ കേന്ദ്രത്തോട് ചോദ്യങ്ങളുമായി സുപ്രീംകോടതി ജസ്റ്റിസ് വിനോദ് ചന്ദ്രൻ. കഴിഞ്ഞ ദിവസത്തെ പത്രം കണ്ടിരുന്നോ എന്ന് അദ്ദേഹം ചോദിച്ചു. റോഡ് അവസ്ഥ എത്ര പരിതാപകരമാണ് അതാണ് പ്രധാന പ്രശ്നം. ഒരു ലോറി കേടായത് കാരണം ഉണ്ടായ യാത്ര ദുരിതം എത്രയെന്ന് കോടതി ചോദിച്ചു. ട്രാഫിക്ക് ഇല്ലെങ്കിൽ ഒരു മണിക്കൂർ മാത്രം എടുക്കേണ്ട ദൂരമെന്ന് കോടതി നിരീക്ഷിച്ചു. മലയാള മാധ്യമങ്ങളുടെ റിപ്പോർട്ട് അദ്ദേഹം ആവർത്തിച്ചു.

12 മണിക്കൂർ ഗതാഗതകുരുക്കുണ്ടായെന്ന് ജസ്റ്റിസ് വിനോദ് ചന്ദ്രൻ പറഞ്ഞു. മൺസൂൺ കാരണം റിപ്പയർ നടന്നില്ലെന്ന് കേന്ദ്രം വിശദീകരിച്ചു. ടോൾ തുക എത്രയെന്ന് കോടതി ചോദിച്ചു. ജഡ്‌ജി ആയതുകൊണ്ട് തനിക്ക് ടോൾ കൊടുക്കേണ്ട ജനങ്ങളുടെ കാര്യം അതല്ല. 150 രൂപയാണ് ടോൾ എന്ന് ഹർജിക്കാരൻ വ്യക്തമാക്കി. ഇത്രയും പൈസ എന്തിനാണ് കൊടുക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു.

സർവീസ് റോഡുകളുടെ പ്രശ്‌നം പരിഹരിക്കുന്നതിന് തേർഡ് പാർട്ടി കമ്പനി ആണ് ഉള്ളത്.ഇത് എങ്ങനെ ആണ് തങ്ങളെ ബാധിക്കുന്നതെന്ന് കരാർ കമ്പനി ചോദിച്ചു. ഉപകരാർ കമ്പനിയാണ് നിർമാണം പൂർത്തിയാക്കേണ്ടത്. ടോൾ പിരിവ് നിർത്തിയ ഹൈകോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നും കമ്പനി ആവശ്യപ്പെട്ടു. അപ്പീലിൽ വാദം പൂർത്തിയായി. ഉത്തരവ് പറയാൻ മാറ്റി

Leave a Reply

Your email address will not be published. Required fields are marked *