Event More NewsFeature NewsNewsPoliticsPopular NewsRecent News

ബത്തേരി നഗരസഭ ജന പക്ഷം അവാർഡിന് അർഹരായി

ബത്തേരി:മികച്ച പ്രവർത്തനങ്ങൾക്ക് ബത്തേരി നഗരസഭ ജന പക്ഷം അവാർഡിന് അർഹരായി. സെന്റർ ഫോർ പൊളിറ്റിക്കൽ സയൻസ്, കേരളയുടെ ആഭിമുഖ്യത്തിലാണ് അവാർഡ് നൽകുന്നത്. കേരളത്തിലെ വിവിധ നഗരസഭകളിൽ നടന്ന കാര്യങ്ങളെക്കുറിച്ച് വിധി നിർണ്ണയ സമിതി നിരീക്ഷിച്ചു. മുൻ വിവരാവകാശകമ്മിഷണർ ഡോ. കുര്യാസ് കുമ്പളക്കുഴി, പൊതുപ്രവർത്തകൻ ജയചന്ദ്രൻ തിരുവനന്തപുരം,പത്രപ്രവർത്തകൻ നസീർ സലാം ആലപ്പുഴ എന്നിവരടങ്ങുന്ന വിധി നിർണയ സമിതിയാണ് ജനപക്ഷ അവാർഡ് ബത്തേരി നഗരസഭക്ക് നൽകാൻ നിശ്ചയിച്ചത്. കേരളത്തിലെ സ്വരാജ് പുരസ്‌കാരം 2 തവണ നേടിയ നഗരസഭക്ക് ക്ലീൻസിറ്റി, ഫ്ളവർസിറ്റി, ഹാപ്പി ഹാപ്പി ബത്തേരി തുടങ്ങിയ പദ്ധതികളിലൂടെ ജനഹൃദയങ്ങളിൽ ലബ്‌ധ പ്രതിഷ്‌ഠ നേടാനായി. ഭരണ പ്രതിപക്ഷ ഭേദമില്ലാതെ ഒരുമയോടെ ഭരിച്ച് പിന്നിട്ട വർഷങ്ങിൽ ഗ്രാമീണ രംഗത്തെ വികസന പ്രവർത്തനങ്ങൾ ശ്രദ്ധേയമായി. ജനജീവിതത്തിൽ സർവ തല സ്പർശിയായി എല്ലാ രംഗത്തും നേട്ടങ്ങളുണ്ടാക്കി. ചെയർമാനും ഭരണസമിതി അംഗങ്ങളും ജീവനക്കാരും ചുമതല നിറവേറ്റാൻ നടത്തിയ പരിശ്രമങ്ങളും അവാർഡ് നൽകാൻ കാരണമായെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടർ കെ ജെ ദേവസ്യ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *