Feature NewsNewsPopular NewsRecent Newsകേരളം

വെറ്റിനറി കോളേജ് വിദ്യാർഥി സിദ്ധാർത്ഥന്റെ മരണം: നഷ്ടപരിഹാരം പിൻവലിക്കാൻ ഹൈക്കോടതി അനുമതി

കൊച്ചി: വയനാട് പൂക്കാട് വെറ്റിനറി കോളേജ് ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്ന ജെ എസ് സിദ്ധാർത്ഥൻറെ കുടുംബത്തിന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ട ഏഴുലക്ഷം രൂപ നഷ്‌ടപരിഹാരത്തുക പിൻവലിക്കാൻ കുടുംബത്തിന് ഹൈക്കോടതി ഉപാധികളോടെ അനുമതി നൽകി. 2024 ഒക്ടോബർ ഒന്നിലെ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിനെതിരെ സർക്കാർ നൽകിയ ഹാരജയിലെ തീർപ്പിന് വിധേയമായി തുക പിൻവലിക്കാനാണ് ചീഫ് ജസ്റ്റിസ് നിധിൻ ജംദാർ,ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷനൽ ബഞ്ച് ഉത്തരവിട്ടിരിക്കുന്നത് .തുക പിൻവലിക്കാനുള്ള അനുമതിയെ സർക്കാർ എതിർത്തെങ്കിലും കോടതി തള്ളി . ഏഴ് ലക്ഷം നഷ്ടപരിഹാരം കൊണ്ട് നികത്താവുന്നതല്ല തങ്ങൾക്കുണ്ടായ നഷ്ടമാണ് സിദ്ധാർത്ഥന്റെ അമ്മ വ്യക്തമാക്കി. മകൻ നഷ്‌ടപ്പെട്ടത് ഈ തുകയിലൂടെ പരിഹരിക്കാൻ ഒരുക്കമാണെന്ന് തരത്തിലാണ് പ്രചരിപ്പിക്കുന്നത് എന്നും സത്യവാങ്മൂലത്തിൽ പറഞ്ഞു. ഹരജി പിന്നീട് പരിഗണിക്കാൻ മാറ്റി

Leave a Reply

Your email address will not be published. Required fields are marked *