ജനപ്രിയ ജനപ്രതിനിധിക്കുള്ളപുരോസ്ഥിര പുരസ്കാരംജുനൈദ് കൈപ്പാണിക്ക് സമ്മാനിച്ചു
സുൽത്താൻ ബത്തേരി: മികച്ച ജനപ്രിയ ജനപ്രതിനിധിക്കുള്ളപുരോസ്ഥിര പുരസ്കാരം സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ-ജീവകാരുണ്യ-ഭരണ രംഗത്തെ നിറസാന്നിധ്യമായ വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഏറ്റുവാങ്ങി. പതിനായിരം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാർഡ്. സുൽത്താൻ ബത്തേരി മുനിസിപ്പൽ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ എഴുത്തുകാരനും ഭാഷാപണ്ഡിതനും സാമൂഹിക നിരീക്ഷകനുമായ എം.എൻ. കാരശ്ശേരിയുംഐ.സി ബാലകൃഷ്ണൻ എം.എൽ.എയും ചേർന്ന് സമ്മാനിച്ചു. പുരോസ്ഥിര ഫൌണ്ടേഷൻ അധ്യക്ഷൻ അഡ്വ.തങ്കച്ചൻ ആമുഖ പ്രസംഗം നടത്തി.ഭരണ ഗുണനിലവാരവും നീതിബോധവും പുലർത്തുന്ന ജനപ്രതിനിധികൾക്ക് അർഹമായ ആദരം നൽകുക എന്നതാണ് പുരസ്കാരദാനത്തിലൂടെ ലക്ഷ്യമിടുന്നതെന്നും അഡ്വ.തങ്കച്ചൻ പറഞ്ഞു.ഒട്ടേറെ മാതൃകാ പ്രവർത്തനങ്ങൾ നടത്തി പൊതുരംഗത്ത് ശ്രദ്ധേയനായ ജനകീയ-ജനപ്രിയ ജനപ്രതിനിധിയാണ് ജുനൈദ് കൈപ്പാണി.നിരവധി സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, ജീവ കാരുണ്യ സംഘടനകളുടെ ജില്ലാ-സംസ്ഥാന-ദേശീയ- ചുമതലകളും വഹിക്കുന്നുണ്ട്. വിവിധ വിഷയങ്ങൾ പ്രമേയമാക്കി ഏഴ് പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.ത്രിതല സംവിധാനം മുന്നോട്ട് വെക്കുന്ന അധികാര വികേന്ദ്രീകരണവും വികസനവുമായി ബന്ധപ്പെട്ട സങ്കല്പനങ്ങളും എത്രമാത്രം ലക്ഷ്യവേധിയാകുന്നുവെ ന്ന് തൃണമൂല തല ത്തിൽ നടത്തിയ മൗലികവും സമഗ്രവുമായ പഠനത്തിന്റനിരീക്ഷണങ്ങളും അനുഭവങ്ങളും പങ്കുവെക്കുന്ന ജുനൈദ് കൈപ്പാണി യുടെ ‘വികേന്ദ്രീകൃതാസൂത്രണം ചിന്തയും പ്രയോഗവും’ എന്ന ഗ്രന്ഥം വൈജ്ഞാനിക മേഖലയിൽ ശ്രദ്ധേയ സംഭാവന നൽകിയ ഒന്നാണ്. ‘ഡീസെൻട്രലൈസ്ഡ് പ്ലാനിംഗ്-തൌട്ട് ആൻഡ് പ്രാക്ടീസ്’ എന്ന ശീർഷകത്തിൽ സ്ട്രിങ് പബ്ലിക്കേഷൻസ് പുസ്തകത്തിന്റെ ഇംഗ്ലീഷ് വിവർത്തനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസംഗകല 501 തത്ത്വങ്ങൾ,രാപ്പാർത്ത നഗരങ്ങൾ,വ്യക്തിത്വ വികാസം തുടങ്ങിയവയും പ്രധാനപ്പെട്ട ഗ്രന്ഥങ്ങളാണ്.പുരസ്കാരദാന ചടങ്ങിൽ സാമൂഹിക രാഷ്ട്രീയ സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്തു.