ഇത് റോഡോ ചെളിക്കുളമോ
ബത്തേരി:വയലിലൂടെ കടന്നുപോകുന്ന റോഡ് തകര്‍ന്ന് ഗതാഗതയോഗ്യമല്ലാതായതോടെ ദുരിതത്തിലായി മഞ്ഞാടി ലക്ഷം വീട് ദേശം.നേരേപോകാന്‍ സാധിക്കുകയാണെങ്കില്‍ ഒരുകിലോ മീറ്ററോളമേ കുന്താണിയില്‍ നിന്ന് മഞ്ഞാടിക്കാര്‍ക്ക് സഞ്ചരിക്കാനുള്ളൂ. വര്‍ഷങ്ങളായി റോഡ് തകര്‍ന്നതുമൂലം മൂന്നരക്കിലോമീറ്ററോളം ചുറ്റിവളഞ്ഞുവേണം വാഹനത്തില്‍ നിലവില്‍ ഇവിടേക്കെത്താന്‍ ട്രാക്ട റല്ലാതെ മറ്റൊരു വാഹനവുമായും പോകാനാവാത്ത റോഡില്‍ കാല്‍ന ടയാത്ര അഭ്യാസമാണെന്ന് നാട്ടുകാര്‍ക്ക്.നെന്മേനി പഞ്ചായത്ത് രണ്ടാം വാര്‍ഡിലാണ് മഞ്ഞാടി, ലക്ഷം വീട് പ്രദേശത്തെ കുന്താണിയുമായി ബന്ധിപ്പിക്കുന്ന റോഡ്. എഴുനൂറ് മീറ്റര്‍മാത്രം ദൂരമുള്ള റോഡ് അഞ്ചുവര്‍ഷം മുന്‍പാണ് ടാര്‍ ചെയ്തത്. ആ വര്‍ഷംത ന്നെ തകര്‍ന്നു. കുന്താണി -സ്‌കൂളിന്റെ ബസ് അടക്കം ഇതുവഴിയെത്തി കുട്ടികളെ -കൊണ്ടുപോകുമായിരുന്നു. മഴക്കാലം തുടങ്ങിയതോ ടെ റോഡിലെ യാത്രയും മു ടങ്ങി. വയലിലെ പണിക്കാ യി ട്രാക്ടറുകള്‍ വന്നതോ ടെ റോഡ് ആകെ ചളിക്കു ളമായി. ഇതോടെ മറ്റുവാഹ നങ്ങള്‍ക്കും പോകാന്‍പറ്റാ ആ സ്ഥിതിയാണ്. മഴപെയ്ത് റോഡാകെ തകര്‍ന്നതോടെ സ്‌കൂള്‍ ബസ് അടക്കമുള്ളവാഹനങ്ങള്‍ മൂന്നുകിലോമീറ്ററോളം ചുറ്റിവളഞ്ഞാണ് വരുന്നത്. പാച കവാതക സിലിന്‍ഡറുകള്‍ മലവയ ലില്‍ എത്തിച്ച് ഇറക്കിവെച്ച് തലച്ചു മടായി വീടുകളിലേക്കെത്തിക്കേണ്ട സ്ഥിതിയാണ്. വലിയ വാഹനങ്ങള്‍ വരാനാകാത്തതിനാല്‍ വയലുകളി ലെ കാര്‍ഷിക ഉത്പന്നങ്ങള്‍ കൊ ണ്ടുപോകുന്നതിന് കൂടുതല്‍ ചെലവുവരുന്നത് കര്‍ഷ കര്‍ക്കും പ്രയാസമാകു ന്നുണ്ട്. കേവലം ഒരു കിലോമീറ്റര്‍ സഞ്ചരി ച്ചെത്തേണ്ടതിനുപകരം മാ നിവയല്‍, മലവയല്‍, മഞ്ഞാടി, ബ്രഹ്‌മഗിരി വഴി മുന്നരക്കിലോമി റ്ററോളം ചുറ്റിവളഞ്ഞ് മഞ്ഞാടി, വലിയമുല പ്രദേശത്തെ നൂറിലേറെ വീട്ടുകാരാണ് ഈ റോഡ് ഉപയോഗിക്കുന്നത്. ലൈഫ് ഭവനപദ്ധതിയിലെ 45 വീട്ടുകാരട ക്കം ഉപയോഗിക്കുന്ന വഴിയാണി ത്. സാധാരണക്കാരായ ജനങ്ങള്‍ താമസിക്കുന്ന ഇവിടെനിന്ന് രോഗി കളെ കൊണ്ടുപോകുന്നതിനും വി ട്ടിലേക്ക് കൊണ്ടുവരുന്നതിനും സാ ധനങ്ങള്‍ എത്തിക്കുന്നതിനും കു ടുതല്‍ പണം ചെലവഴിക്കേണ്ടിവ രുന്നു. മഴപെയ്തതോടെ ചെളിക്കുള മാകുന്ന റോഡില്‍ ക്വാറിവേസ്റ്റെങ്കി ലും ഇട്ട് ഗതാഗതയോഗ്യമാക്കണമെ ന്ന ആവശ്യത്തിന്, ഫണ്ടില്ലെന്നാണ് പഞ്ചായത്ത് അധികൃതര്‍ മറുപടിപ റയുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. റോഡ് ഉപയോഗിക്കാതായതോടെ പുല്ല് വളര്‍ന്ന നിലയിലാണ്