Uncategorized

ചെളിക്കുളമായി ആലാൻപടി-മുത്തറ അങ്കണവാടി റോഡ്; പ്രദേശവാസികൾ വലയുന്നു

വെള്ളമുണ്ട: വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വാർഡ് 3 ലെ ആലാൻപടി-മുത്തറ അങ്കണവാടി റോഡിന്റെ ശോചനീയാവസ്ഥ കാരണം പ്രദേശവാസികളും അങ്കണവാടി കുട്ടികളും കടുത്ത ദുരിതത്തിലായി. ഏകദേശം 350 മീറ്റർ നീളമുള്ള ഈ റോഡാണ് 11ഓളം കുടുംബങ്ങളും മുത്തറ അങ്കണവാടിയും ദിവസേന ആശ്രയിക്കുന്നത്. അങ്കണവാടിയിലേക്ക് എത്തുന്ന 10ഓളം
കുട്ടികൾക്കും ഈ റോഡ് മാത്രമാണ് പ്രധാന മാർഗം. എന്നാൽ മഴ തുടങ്ങിയതോടെ റോഡ് പൂർണമായും ചെളിക്കുളമായി മാറിയതിനാൽ കുട്ടികൾ വഴുതി വീഴുമെന്ന ഭയത്തിൽ പല രക്ഷിതാക്കളും കുട്ടികളെ അങ്കണവാടിയിലേക്ക് വിടുന്നില്ല. ഇതോടെ കുട്ടികളുടെ പഠനവും അങ്കണവാടി സേവനങ്ങളും തടസ്സപ്പെടുകയാണ്. റോഡിൻ്റെ ഇപ്പോഴത്തെ അവസ്ഥയിൽ ഇരുചക്ര വാഹനങ്ങൾക്ക് പോലും ഇതുവഴി സഞ്ചരിക്കാൻ കഴിയുന്നില്ല. കൃഷി ആവശ്യങ്ങൾക്കായി എത്തുന്ന ഫോർവീൽ പിക്കപ്പ് വാഹനങ്ങൾ നിരന്തരം സഞ്ചരിക്കുന്നതിനാൽ റോഡ് മുഴുവൻ ആഴത്തിലുള്ള കുഴികളും ചെളിക്കുളങ്ങളും രൂപപ്പെട്ടിരിക്കുകയാണ്. മഴക്കാലത്ത് കാൽനട യാത്ര പോലും അതീവ അപകടകരമാണ്.

350 മീറ്റർ റോഡിനായി പഞ്ചായത്ത് നടത്തിയ നടപടി വെറും രണ്ട് ലോഡ് ക്വാറി വേസ്റ്റ് ഇറക്കിയതിൽ മാത്രമാണ് ഒതുങ്ങിയതെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.

ഇതുകൊണ്ട് റോഡിൻ്റെ അവസ്ഥയ്ക്ക് യാതൊരു മാറ്റവും ഉണ്ടായില്ലെന്നും നാട്ടുകാർ പറയുന്നു.

കുട്ടികളുടെ സുരക്ഷയും പ്രദേശവാസികളുടെ യാത്രാസൗകര്യവും കണക്കിലെടുത്ത് ആലാൻപടി-മുത്തറ അങ്കണവാടി റോഡ് അടിയന്തരമായി കോൺക്രീറ്റ് ചെയ്‌ത്‌ സഞ്ചാരയോഗ്യമാക്കണമെന്ന് പ്രദേശവാസികൾ

Leave a Reply

Your email address will not be published. Required fields are marked *