Event More NewsFeature NewsNewsPoliticsPopular NewsUncategorized

മെട്രോ തൂണുകൾക്കരികിലെ റോഡിലെ നിരപ്പ് വ്യത്യാസം, അടിയന്തര പരിഹാരം വേണമെന്ന് ഹൈക്കോടതി

കൊച്ചി: കൊച്ചി മെട്രോ തൂണുകൾക്കരികിൽറോഡുകളിൽ രൂപപ്പെട്ടിരിക്കുന്ന നിരപ്പ് വ്യത്യാസം അപകട ഭീഷണി സൃഷ്‌ടിക്കുന്നതായി കണ്ടെത്തി അടിയന്തര പരിഹാരം വേണമെന്ന് ഹൈക്കോടതി നിർദേശിച്ചു. അപകട സാധ്യതയുള്ള ഇടങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്നും കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് സൗമേൻ സെൻ, ജസ്റ്റിസ് വിഎം ശ്യാംകുമാർ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. മെട്രോ പൈൽ ക്യാപ്പുകൾക്ക് സമീപമുള്ള റോഡുകൾ ചില ഇടങ്ങളിൽ ഉയർന്നും താഴ്ന്നും നിലനിൽക്കുന്നത് അപകടങ്ങൾക്ക് കാരണമാകുന്നതായി ഹർജിയിൽ ചൂണ്ടിക്കാണിച്ചു.

ഇത്തരം സ്ഥലങ്ങളിൽ പ്രത്യേകിച്ച് ഇരുചക്രവാഹന യാത്രികർക്കാണ് കൂടുതൽ അപകട ഭീഷണിയുള്ളതെന്നും, ജീവൻ നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകുന്നുവെന്നും ഹർജിയിൽ വ്യക്തമാക്കുന്നു. കടവന്ത്ര സ്വദേശി വടക്കൻ സമർപ്പിച്ച ഹർജിയിലാണ് കോടതി ഇടപെട്ടത്. വിഷയവുമായി ബന്ധപ്പെട്ട മാധ്യമ റിപ്പോർട്ടുകളും കോടതി പരിഗണിച്ചു.

Leave a Reply

Your email address will not be published. Required fields are marked *