ശാസ്ത്രത്തിനൊപ്പം ആരോഗ്യത്തിനായി ഒരുമിച്ച് ലോകാരോഗ്യ ദിനാചരണം
ആരോഗ്യത്തിനുവേണ്ടി ശാസ്ത്രത്തിനൊപ്പം അണി ചേരൂ എന്ന സന്ദേശവുയി ആരോഗ്യ വകുപ്പിൻ്റെയും ദേശീയ ആരോഗ്യ ദൗത്യത്തിൻ്റെയും കുടുംബശ്രീ മിഷൻ്റെയും അഭിമുഖ്യത്തിൽ ലോകാരോഗ്യ ദിനാചരണം സംഘടിപ്പിച്ചു. ആരോഗ്യ മേഖലയിൽ ജനപങ്കാളിത്തം പ്രോത്സാഹിപ്പിക്കുക, തെറ്റിദ്ധാരണകളും തെറ്റായ വിവരങ്ങളും ഇല്ലാതാക്കുക, ശാസ്ത്രീയ അടിസ്ഥാനമുള്ള ആരോഗ്യ ജീവിതശൈലികളെ കുറിച്ച് അവബോധം നൽകുക എന്നിവയാണ് ഈ വർഷം ലക്ഷ്യമിടുന്നത്. ഇതിനായി ജില്ലയിലുടനീളം ബോധവൽക്കരണ ക്യാമ്പുകൾ സംഘടിപ്പിക്കും. പനമരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ വച്ച് സംഘടിപ്പിച്ച ജില്ലാതല പരിപാടിയുടെ ഉദ്ഘാടനം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ കെ ടി രേഖ നിർവ്വഹിച്ചു . ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ പി ദിനീഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പനമരം സാമൂഹ്യ ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ ആനന്ദൻ,എൻ പി എൻ സി ഡി നോഡൽ ഡോ കെ ആർ ദീപ,ജില്ലാ എജ്യുക്കേഷൻ ആൻ്റ് മീഡിയ ഓഫീസർ കെ എം മുസ്തഫ, കുടംബശ്രീ അസിസ്റ്റൻ്റ് ജില്ലാ മിഷൻ കോഡിനേറ്റർ റജീന , എഫ് എൻ എച്ച് ഡബ്ലിയു ജില്ലാ പ്രോഗ്രാം മാനേജർ ആശാ പോൾ , പനമരം ഹെൽത്ത് ഇൻസ്‌പെക്ടർ രാജേഷ് കാളിയത്ത് എന്നിവർ സംസാരിച്ചു. ഏകാരോഗ്യം എന്ന വിഷയത്തിൽ ജില്ലാ ആർദ്രം നോഡൽ ഓഫീസർ ഡോ പി എസ് സുഷമയും ആരോഗ്യ മേഖലയിലെ തെറ്റിദ്ധാരണകൾക്കെതിരെ എന്ന വിഷയത്തിൽ ജൂനിയർ അഡ്‌മിനിസ്‌ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ ആര്യ വിജയകുമാറും ക്ലാസുകളെടുത്തു. ആരോഗ്യപ്രവർത്തകരുടെയും കുടുംമ്ബശ്രീ പ്രവർത്തകരുടെയും ബോധവൽകരണ സ്കിറ്റുകൾ അരങ്ങേറിക ലോകാരോഗ്യ ദിനാചരണത്തിൻ്റെ ഭാഗമായി ജില്ലയിലുടനീളം വൈവിധ്യമാർന്ന ബോധവൽക്കരണ പരിപാടികൾ നടന്നു വരുന്നു
