അക്ഷയ ശ്രീ ഇന്നവേറ്റീവ് കർഷക അവാർഡ് നേടി റോയ് ആന്റണി.
കൽപ്പറ്റ : ആലപ്പുഴ, മുഹമ്മയിൽ വെച്ച് നടന്ന ചടങ്ങിൽ
കേരളത്തിലെ ഏറ്റവും മികച്ച ഓർഗാനിക് കർഷകനുള്ള അക്ഷയ ശ്രീ ഇന്നവേറ്റീവ് കർഷക അവാർഡ് പുൽപ്പള്ളി, ശിശുമല സ്വദേശി റോയ് ആന്റണി കവള കാട്ട് ഏറ്റുവാങ്ങി.
ഓർഗാനിക് ഫാർമേഴ്‌സ് ന് വേണ്ടി കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമുള്ള ഓർഗാനിക് കർഷക രിൽ നിന്ന് തിരഞ്ഞെടുക്കുന്ന മികച്ച കർഷകർക്ക് നൽകുന്ന അവാർഡ് ആണ് ഇത്.
20- ലക്ഷത്തോളം രൂപ ഇന്നവേറ്റിവ് അവാർഡാ യി കേരളത്തിലെ മുഴുവൻ ജില്ലകളിളിൽ നിന്നും തിരഞ്ഞെടുക്കപെട്ട അർഹതപ്പെട്ട കർഷകർക്ക് നൽകി വരുന്നു.
ബഹുമുഖ കൃഷിയയുടെ ഭാഗമായി വിവിധ ഇനം നാണ്യ വിളകൾ ഒരു കൃഷിയിടത്തിൽ കൃഷി യിറക്കിയതിനും , മഴ വെള്ളം സംഭരിക്കുന്ന ബോർവെൽ റീചാർജിങ് നടപ്പിൽ വരുത്തിയതിനും, റബർ കൃഷിയോട് ചേർന്നു പോകുന്ന നൂനതന കൃഷി രീതികൾക്കുമാണ് റോയ് ആന്റണിക്ക് അവാർഡ് ലഭിച്ചത്.
ഇൻഫോസിസ് ഡയറക്ടർ മിസ്സിസ് കുമാരി ഷിബുലാലിൽ നിന്നുമാണ് അവാർഡ് ഏറ്റുവാങ്ങിയത്.
കെ. വി ദയാൽ, പത്മശ്രീ ദേവിക അമ്മ, പ്രൊഫ : എസ്. രാമാനന്ദ് , അന്ന റോയ് അവാർഡ് ദാന ചടങ്ങിൽ പങ്കെടുത്തു.
