കേരള – കർണ്ണാടക എക്സൈസ് പോലീസ് ഫോറസ്റ്റ് ഉന്നത ഉദ്യോഗസ്ഥരുടെ സംയുക്ത യോഗം ചേർന്നു.
മാനന്തവാടി: 2026 കേരള നിയമസഭ ഇലക്ഷനോടനുബന്ധിച്ച് അബ്കാരി / എൻ ഡി പി എസ്, കോട്പ കുറ്റകൃത്യങ്ങൾ തടയുന്നതിനായി വയനാട് എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ കേരള / കർണ്ണാടക സംസ്ഥാന അതിർത്തി ജില്ലകളിലെ എക്സൈസ് / പോലീസ് /ഫോറസ്റ്റ് വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ സംയുക്ത യോഗം ബാവലി ഫോറസ്റ്റ് ചെക്പോസ്റ്റ് കോൺഫറൻസ് ഹാളിൽ 26/03/26 രാവിലെ 11:30 ന് നടന്നു. വയനാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ശ്രീ. സതീഷ്കുമാർ. പി. കെ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വയനാട് വിമുക്തി മാനേജർ & അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ശ്രീ. സജിത് ചന്ദ്രൻ സ്വാഗതം ആശംസിച്ചു. നഞ്ചൻഗോഡ് ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് എക്സൈസ് ശ്രീ എം എൻ നടരാജു മുഖ്യാതിഥി ആയിരുന്നു. മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ. ദിലീപ്. എം, മാനന്തവാടി ജനമൈത്രി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ. ടി.അശോക് കുമാർ, എച്ച് ഡി കോട്ട ഇൻസ്പെക്ടർ ഓഫ് എക്സൈസ് ശ്രീ. ശിവരാജ.എസ്, ബാവലി ചെക്ക് പോസ്റ്റ് ഇൻസ്പെക്ടർ ഓഫ് എക്സൈസ് ശ്രീ. വിജയകുമാര. എം ബി, തിരുനെല്ലി പോലീസ് സബ് ഇൻസ്പെക്ടർ ശ്രീ. ഉണ്ണികൃഷ്ണൻ, എക്സൈസ് സബ് ഇൻസ്പെക്ടർമാരായ ശ്രീ. നാഗേശ്വര. എം, ശ്രീ. രവികുമാർ. ബി, ലോകേഷ്. എസ്. ബി, മാനന്തവാടി റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ശ്രീ. രാജേഷ്. വി, ബാവലി ഫോറസ്റ്റ് ചെക്ക് പോസ്റ്റ് ഡെപ്യൂട്ടി ആർ എഫ് ഒ ശ്രീ. ശിവസിദ്ദു.എം എൻ, അന്തർസന്ത പോലീസ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ശ്രീ. ശശികുമാർ. സി, ബാവലി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ശ്രീ. എം കെ മത്തായി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. 2026 കേരള നിയമസഭ ഇലക്ഷനോടനുബന്ധിച്ച് അബ്കാരി / എൻ ഡി പി എസ് പുകയില ഉത്പന്നങ്ങൾ എന്നിവയുടെ കുറ്റകൃത്യങ്ങൾ തടയുന്നതിനായി കേരള കർണ്ണാടക അതിർത്തി ജില്ലകളിലെ വിവിധ വകുപ്പുകൾ സംയുക്തമായി പരിശോധനകൾ നടത്തുന്നതിനും, കുറ്റകൃത്യങ്ങൾ സംബന്ധിച്ച വിവരങ്ങൾ പരസ്പരം കൈമാറുന്നതിനും മറ്റും യോഗത്തിൽ തീരുമാനിച്ചു. മീറ്റിങ്ങിനു ശേഷം വാഹന പരിശോധന നടത്തുകയും, ബാവലി മുതൽ ഗുണ്ടറ വരെ സംയുക്ത പട്രോളിംഗ് നടത്തുകയും മേൽ ഭാഗങ്ങളിൽ നിന്ന് ലഹരിവസ്തുക്കൾ കബനി പുഴ മാർഗ്ഗം കേരളത്തിലേക്ക് കടക്കുന്നില്ല എന്നും കൈമാറ്റം ചെയ്യപ്പെടുന്നില്ല എന്നും ഉറപ്പാക്കി വരും ദിവസങ്ങളിൽ പരിശോധനകൾ കർശനമായി നടത്തുവാൻ തീരുമാനിച്ചു
