Event More NewsFeature NewsNewsPoliticsPopular NewsRecent News

ട്രെയിന്‍ ടിക്കറ്റ് ക്യാന്‍സലേഷന്‍; പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് റെയില്‍വേ

ട്രെയിന്‍ ടിക്കറ്റ് റദ്ദാക്കുന്നതില്‍ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് റെയില്‍വേ. 72 മണിക്കൂര്‍ മുമ്പ് ക്യാന്‍സല്‍ ചെയ്യുന്നവര്‍ക്ക് പരമാവധി റീഫണ്ട് ലഭിക്കും. 24 മണിക്കൂര്‍ മുമ്പാണെങ്കില്‍ 25 ശതമാനം കിഴിച്ചുള്ള തുകയാണ് മടക്കി നല്‍കുക. എട്ട് മണിക്കൂര്‍ മുമ്പ് മാത്രമാണ് ക്യാന്‍സലേഷനെങ്കില്‍ 50 ശതമാനം ചാര്‍ജ് ഈടാക്കും. ഇതിലും കുറഞ്ഞ സമയമാണെങ്കില്‍ ഒരു തുകയും തിരികെ കിട്ടില്ല.

യാത്ര തുടങ്ങുന്നതിന് 30 മിനുട്ട് മുമ്പ് വരെ ട്രാവല്‍ ക്ലാസ് അപ്‌ഗ്രേഡ് ചെയ്യാം. നേരത്തെ ഇത് ചാര്‍ട്ട് വരുന്നതിന് മുമ്പ് ചെയ്യേണ്ടിയിരുന്നു. ബോര്‍ഡിംഗ് പോയിന്റും 30 മിനുട്ട് മുമ്പ് വരെ മാറ്റാം.
ഇനിമുതല്‍ അടുത്തുള്ള ഏത് സ്റ്റേഷനില്‍ നിന്നും ബോര്‍ഡിംഗ് മാറ്റി കയറാനുള്ള സൗകര്യവുമുണ്ടാകും. നേരത്തെ ഇതും ചാര്‍ട്ട് വരുന്നതിന് മുമ്പ് ചെയ്യണമായിരുന്നു. ടിക്കറ്റ് ബുക്കിംഗ് കാര്യക്ഷമമാക്കാന്‍ ആന്റി ബോട്ട് സംവിധാനവും സജ്ജീകരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *