13 വയസ്സിൽ താഴെയുള്ളവർക്കും ഇനി വാട്സ്ആപ് : സുരക്ഷ ഉറപ്പാക്കാൻ ‘പേരന്റ്-മാനേജ്ഡ്’ അക്കൗണ്ടുകൾ അവതരിച്ച് മെറ്റ
മുംബൈ: 13 വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി പ്രത്യേക സുരക്ഷാ സംവിധാനങ്ങളോടെയുള്ള ‘പേരന്റ്-മാനേജ്ഡ്’ (Parent-managed) അക്കൗണ്ടുകൾ പുറത്തിറക്കി വാട്സ്ആപ്പ്. കുട്ടികളുടെ ഓൺലൈൻ സുരക്ഷയെക്കുറിച്ചുള്ള വിവിധ ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് മാതാപിതാക്കൾക്ക് പൂർണ നിയന്ത്രണം നൽകുന്ന രീതിയിൽ മെറ്റ ഈ പുതിയ ഫീച്ചർ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
കുട്ടികളുടെ വാട്സാപ്പ് ഉപയോഗം കേവലം സന്ദേശങ്ങൾ അയക്കുന്നതിനും വിളിക്കുന്നതിനും മാത്രമായി പരിമിതപ്പെടുത്തിയാണ് പേരൻ്റ് മാനേജ്ഡ് അക്കൌണ്ട് തയ്യാറാക്കിയിരിക്കുന്നത്. കുട്ടിയെ ആർക്കൊക്കെ ബന്ധപ്പെടാം, ഏത് ഗ്രൂപ്പുകളിൽ അംഗമാകാം എന്നത് മാതാപിതാക്കൾക്ക് തീരുമാനിക്കാം. അറിയാത്ത നമ്പറുകളിൽ നിന്നുള്ള സന്ദേശങ്ങൾ മാതാപിതാക്കൾക്ക് പരിശോധിക്കാനും അനുമതി നൽകാനും സാധിക്കും. സ്വകാര്യതാ ക്രമീകരണങ്ങളിൽ മാറ്റം വരുത്താൻ കുട്ടികൾക്ക് അനുവാദമുണ്ടാവില്ല. ഇത് നിയന്ത്രിക്കാൻ മാതാപിതാക്കൾക്ക് മാത്രമായി ഒരു 6 അക്ക പിൻ ഉണ്ടായിരിക്കും.
കുട്ടികൾക്കായി വാട്സാപ്പ് എങ്ങനെ സെറ്റ് ചെയ്യാം?
മോർ ഓപ്ഷൻസ് എന്നത് തെരഞ്ഞെടുത്തതിന് ശേഷം ക്രിയേറ്റ് എ പാരന്റ് മാനേജ്ഡ് അക്കൗണ്ട് എന്നത് തെരഞ്ഞെടുക്കുക.
കുട്ടിയുടെ നമ്പറും ജന്മദിനവും നൽകി പ്രായം സ്ഥിരീകരിക്കുക.
കുട്ടിയുടെ ഫോണിൽ തെളിയുന്ന ക്യുആർ (QR) കോഡ് രക്ഷിതാവിന്റെ ഫോൺ ഉപയോഗിച്ച് സ്കാൻ ചെയ്യുക.
രക്ഷിതാവ് 18 വയസ്സിന്മകളിലാണെന്ന് സ്ഥിരീകരിച്ച ശേഷം ഒരു 6 അക്ക ‘പേരന്റ് പി സെറ്റ് ചെയ്യുക.
രക്ഷിതാവിന്റെ ഫോണിലെനടപടികൾക്ക് ശേഷം കുട്ടിയുടെ ഫോണിൽ പേരും പ്രൊഫൈൽ ഫോട്ടോയും നൽകി അക്കൗണ്ട് ആരംഭിക്കാം.
