കേന്ദ്ര പദ്ധതികൾ തങ്ങളെ മുന്നോട്ട് നയിക്കുന്നു; എ.എസ്. കവിതയോട് സന്തോഷം പങ്ക് വെച്ച് കർഷകർ
കേണിച്ചിറ: പൂതാടി പഞ്ചായത്തില്‍ എങ്ങും കിസ്സാന്‍ സമ്മാന്‍ നിധിയുടെ ഗുണഭോക്താക്കള്‍. വികസന രാഷ്ട്രീയം മാത്രം മുന്നോട്ട് വെക്കുന്ന എന്‍ഡിഎ മുന്നണി സ്ഥാനാര്‍ത്ഥി എ.എസ്. കവിതക്ക് ബിജെപി കോട്ടയായ പഞ്ചായത്തില്‍ നല്‍കിയത് ഉജ്ജ്വല സ്വീകരണമാണ്. രാവിലെ പൊങ്ങിണി ക്ഷേത്ര ദര്‍ശനത്തോടെയാണ് പര്യടനം ആരംഭിച്ചത്. തുടര്‍ന്ന് പൂതാടി ക്ഷേത്രം, കൊല്ലിക്കല്‍ ഉന്നതി, ചെമ്പകപ്പാറ ഉന്നതി, പുലച്ചിക്കുനി, മടത്തുംപടി, കൊന്നപ്പുര, വെല്ലപ്പറ്റ, പാട്ടശേരി ഉന്നതി, എല്ലക്കൊല്ലി ഉന്നതി എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി വോട്ട് അഭ്യര്‍ത്ഥിച്ചു. എസ്എന്‍ഡിപി കോളേരി ശാഖാ ഭാരവാഹികളുമായി കൂടിക്കാഴ്ച്ച നടത്തി. ഉന്നതികളിലും സമീപ പ്രദേശങ്ങളിലുള്ളവര്‍ എല്ലാം തന്നെ കേന്ദ്ര പദ്ധതിയായ കിസ്സാന്‍ സമ്മാന്‍ നിധി, ആയുഷ്മാന്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതികളില്‍ അംഗങ്ങളാണ്. കിസ്സാന്‍ സമ്മാന്‍ നിധി പ്രകാരം ലഭിക്കുന്ന തുക ഉപയോഗിച്ച് കൃഷിയിടങ്ങളില്‍ വളവും മറ്റ് സംവിധാനങ്ങളും ഒരുക്കാന്‍ സാധിക്കുന്നുണ്ടെന്ന് കര്‍ഷകര്‍ പറഞ്ഞു. എന്നാല്‍ വിളനാശം വന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ സഹായങ്ങളൊന്നും തങ്ങള്‍ക്ക് ലഭിക്കാറില്ലന്നും, കൃഷിവകുപ്പ് വന്ന് കണക്കെടുത്തു പോകുന്നതല്ലാതെ മറ്റ് അനുകൂല നടപടികള്‍ ഉണ്ടാകാറില്ലന്നും ഇവര്‍ സ്ഥാനാര്‍ത്ഥിയോട് പരാതി പറഞ്ഞു. വട്ടത്താനി ക്ഷേത്രം എല്ലക്കൊല്ലി ഉന്നതി തുടങ്ങിയ സ്ഥലങ്ങളിലും മുതിര്‍ന്ന നേതാക്കളായ വി.ജി. ഗോവിന്ദന്, കൃഷ്ണന് എന്നിവരെ സന്ദര്‍ശിച്ച് അനുഗ്രഹവും വാങ്ങി. യാത്രയില്‍ പ്രകാശന് നെല്ലിക്കര, വി.കെ. രാജന്, സുമതി രാജന്, ഷിജി പവിത്രന്, ശ്രീനേഷ് എന്നിവര്‍ സ്ഥാനാര്‍ത്ഥിയോടൊപ്പം ഉണ്ടായിരുന്നു.
