ശബരിമല കൊടിമര പുനഃപ്രതിഷ്ഠ: സംഭാവന നൽകിയ നാല് പേരെവിടെ? വിജിലൻസ് കണ്ടെത്താനാകാതെവിജിലൻസ്
ശബരിമല കൊടിമര പുനപ്രതിഷ്ഠയ്ക്ക് സ്വർണം സംഭാവന നൽകിയ മുഴുവൻ ആളുകളെയും കണ്ടെത്താനാകാതെ വിജിലൻസ്. ദേവസ്വം രേഖകളിലുള്ള നാല് പേരെയാണ് ഇതുവരെയും കണ്ടെത്താനാകാത്തത്. ഇവരുടെ പൂർണമായ മേൽവിലാസമോ ഫോൺ നമ്പരോ ദേവസ്വം രേഖകളിലില്ലാത്തതാണ് അന്വേഷണത്തിന് തടസം.
ഇരുപത്തിയാറിന് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകേണ്ടതിനാൽ എത്രയും വേഗം ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. അതിനിടെ ഇതുവരെ മൊഴിയെടുത്തവർ നൽകിയ വിവരം അനുസരിച്ച് കൊടിമര നിർമാണത്തിൻ്റെ മറവിൽ സ്വർണക്കൊള്ള നടന്നതായി സൂചനയില്ല.
രേഖകളിലുള്ളതിന് സമാന അളവിലുള്ള സ്വർണം സംഭാവന നൽകിയതയാണ് മൊഴി.
അവശേഷിക്കുന്നവരേക്കൂടി കണ്ടെത്തിയാൽ മാത്രമേ ഇക്കാര്യം ഉറപ്പിക്കാനാവു. സ്വർണത്തിന്റെ അളവിൽ വലിയ വ്യത്യാസം കണ്ടില്ലങ്കിൽ കൊടിമര പുനപ്രതിഷ്ഠയിൽ കേസെടുത്തേക്കില്ല. അങ്ങിനെയെങ്കിൽ യു.ഡി.എഫ് ഭരണസമിതിക്കെതിരെ കേസെടുക്കാമെന്ന സർക്കാർ നീക്കം നടന്നേക്കില്ല.
