ആയുർവേദ ആശുപത്രികളിൽ 10 ശതമാനം കിടക്കകൾ വയോജനങ്ങൾക്ക്
തിരുവനന്തപുരം: ആയുർവേദമടക്കം ആയുഷ് വകുപ്പിനു കീഴിലെ എല്ലാ ആശുപത്രികളിലും വയോജന ങ്ങൾക്ക് 10 ശതമാനം കിടക്ക കൾ നീക്കിവെക്കും. ആയുഷി നുകീഴിൽ 131 ആശുപത്രികളിലാണ് കിടത്തിച്ചികിത്സാ സൗ കര്യമുള്ളത്. ആയുഷ് ഡയറ ക്ടറുടെ നിർദേശപ്രകാരമാണ് വയോജനങ്ങൾക്ക് ആശുപ ത്രികളിൽ പ്രത്യേക ചികിത്സാ സൗകര്യമൊരുക്കുന്നത്. ഹോമിയോപ്പതി വകുപ്പിൽ സർവീസ് ക്വാട്ടയിൽ പി.ജി. പ്രവേശനം നേടുന്നവർക്ക് കോഴ്സ് പൂർത്തിയായ ശേഷമുള്ള നിർബന്ധിതസേവനം 12 വർഷമാക്കാനും സർക്കാർ തീരുമാനിച്ചു. നിലവിൽ നാലു വർഷം ഗ്രാമീണസേവനം അടക്കം ഏഴുവർഷത്തെ നിർബ ന്ധിത സേവനമാണ് നിർദേശിച്ചിരുന്നത്.ആരോഗ്യവകുപ്പിലെയും ആയുഷിനു കീഴിലെ മറ്റുവി ഭാഗങ്ങളിലെയും സർവീസ് പി.ജി.ക്കാർക്കാർക്ക് 12 വർഷ മാണ് നിർബന്ധിത സേവനം. ഹോമിയോ പി.ജി.ക്കാരുടെ നിർബന്ധിത സേവനം 2009ലെ ഉത്തരവുപ്രകാരം ഏഴു വർഷമായി തുടരുകയായിരുന്നു
