Event More NewsFeature NewsNewsPoliticsPopular News

സ്വകാര്യ വാഹന പാർക്കിംഗ് സ്ഥലം ടാക്സി സ്റ്റാന്റാക്കിമാറ്റിയ തീരുമാനം പിൻവലിച്ചു

മാനന്തവാടി: മാനന്തവാടി കോഴിക്കോട് റോഡിൽ ലത്തീൻ പള്ളിക്ക് മുൻവശത്തെ സ്വകാര്യ വാഹന പാർക്കിംഗ് സ്ഥലം ടൂറിസ്റ്റ് ടാക്‌സി വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനായി അനുമതി നൽകിയ തീരുമാനം പിൻവലിച്ചു. ടാക്സ‌ി സ്റ്റാൻ്റ് ആക്കി മാറ്റിയ നടപടിയിൽ വ്യാപാരികൾ ഉൾപ്പെടെയുള്ളവർ പ്രതിഷേധവുമായി രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് നഗരസഭ തീരുമാനം മാറ്റിയത്. ട്രാഫിക് റെഗുലേറ്ററി യോഗത്തിന്റെ തീരുമാന പ്രകാരം ബസ് സ്റ്റാൻ്റ് പരിസരത്തെ ട്രാവലർ കാർ ടാക്സി സ്റ്റാന്റ് കോടതി കെ എസ് ഇ ബി പരിസരത്തേക്ക് മാറ്റാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ ട്രാവലർ സ്റ്റാന്റ് പ്രസ്തുത സ്ഥലത്തേക്ക് മാറ്റുകയും, കാർ ടാക്‌സി സ്റ്റാന്റ് കൂടുതൽ സൗകര്യാർത്ഥം പോലീസ്, നഗരസഭഅധികൃതരുമായി െ്‌രെഡവർമാർ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ലത്തീൻ പള്ളി പരിസരത്തെ സ്വകാര്യ പാർക്കിംഗ് സ്ഥലത്തേക്ക് മാറ്റുകയായിരുന്നു. പക്ഷേ ഇതിനെതിരെ പ്രതിഷേധം വ്യാപകമായ പശ്ചാത്തലത്തിൽ ടൂറിസ്റ്റ് കാർ സ്റ്റാന്റ് ബസ് സ്റ്റാന്റ് പരിസരത്തേക്ക് മാറ്റിയ ഓട്ടോറിക്ഷ സ്റ്റാന്റിന്റെ പിൻഭാഗത്തേക്ക് മാറ്റി നിശ്ചയിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *