Feature NewsNewsPopular NewsRecent News

ശിക്ഷയ്ക്ക് സ്റ്റേ ഇല്ല ; തൊണ്ടിമുതൽ കേസിൽ ആന്റണി രാജുവിന് തിരിച്ചടി; തിരഞ്ഞെടുപ്പിൽ മൽസരിക്കാനാവില്ല

തൊണ്ടിമുതൽ കേസിൽ മുൻമന്ത്രിആന്റണി രാജുവിന് തിരിച്ചടി. ശിക്ഷാവിധിമരവിപ്പിക്കണമെന്ന ആവശ്യംഹൈക്കോടതി തള്ളി. ജസ്റ്റിസ്സി.ജയചന്ദ്രന്റെ ബെഞ്ചാണ് അപ്പീലിൽവിധി പറഞ്ഞത്. ഇതോടെ ആന്റണിരാജുവിന് തിരഞ്ഞെടുപ്പിൽ മൽസരിക്കാൻകഴിയില്ല. ഹർജിയെ സർക്കാരും നേരത്തേഎതിർത്തിരുന്നു. ആന്റണി രാജുവിന്റെകൈവശത്തിൽ ഇരിക്കുമ്പോഴാണുതൊണ്ടിമുതലിൽ കൃത്രിമം നടന്നതെന്നുപ്രോസിക്യൂഷൻ തെളിയിച്ചിട്ടുണ്ടെന്നും,തൊണ്ടിമുതലിന് എന്തു സംഭവിച്ചുഎന്നത് ആന്റണി രാജുവിനു മാത്രംഅറിയുന്ന കാര്യമാണെന്നുമായിരുന്നുസർക്കാർ കോടതിയിൽ നൽകിയറിപ്പോർട്ട്.

കോടതി ജീവനക്കാരനായ ഒന്നാം പ്രതികോടതിയുടെ ഉത്തരവില്ലാതെയാണുതൊണ്ടി മുതൽ ആൻ്റണി രാജുവിനുനൽകിയത്. ശിക്ഷിക്കപ്പെട്ടതോടെ മത്സരവിലക്കു വന്നതിനാൽ ‌സ്റ്റേഅനുവദിച്ചില്ലെങ്കിൽ അപരിഹാര്യമായ നഷ്ടമുണ്ടാകുമെന്നു ഹർജിക്കാരൻവാദിക്കുന്നതിൽ കാര്യമില്ല.തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതുമൗലികാവകാശത്തിന്റെ ഭാഗമല്ല.മത്സരിക്കണമെന്ന ആഗ്രഹം ശിക്ഷ സ്റ്റേചെയ്യാനുള്ള കാരണമാകില്ല.ജനപ്രതിനിധിയാകുന്നതിനും വളരെമുൻപ് അഭിഭാഷകനായിരുന്നകാലത്താണു കുറ്റകൃത്യം ചെയ്‌തത്.രാഷ്ട്രീയ ജീവിതം തകർക്കാൻ കെട്ടിച്ചമച്ചകേസ് ആണെന്ന വാദത്തിന്അടിസ്ഥ‌ാനമില്ല. കോടതി നിർദേശിച്ചപുനരന്വേഷണത്തിൽ തെളിവുകളുംസാക്ഷി മൊഴികളും കൃത്യമായിശേഖരിച്ചാണു പ്രതിയാക്കിയതെന്നുംറിപ്പോർട്ടിൽവിശദീകരിക്കുന്നു. തൊണ്ടിമുതലിൽ താൻകൃത്രിമം കാണിച്ചിട്ടില്ല എന്നായിരുന്നു ആന്റണി രാജുവിന്റെ വാദം.

Leave a Reply

Your email address will not be published. Required fields are marked *