Event More NewsFeature NewsNewsPoliticsPopular NewsRecent News

ശബരിമല യുവതീപ്രവേശനത്തിലെ സർക്കാറിന്റെ അഭിപ്രായം നിലപാട് മാറ്റമായി വ്യാഖ്യാനിക്കേണ്ടെന്ന് മന്ത്രി വി.എൻ വാസവൻ

കോട്ടയം: ശബരിമല യുവതീപ്രവേശനത്തിലെ സർക്കാറിന്റെ അഭിപ്രായം നിലപാട് മാറ്റമായി വ്യാഖ്യാനിക്കേണ്ടെന്ന് മന്ത്രി വി.എൻ വാസവൻ. ഇത്തരം കാര്യങ്ങൾ തീരുമാനിക്കേണ്ടത് ആചാരപരമായ കാര്യത്തിൽ പാണ്ഡിത്യമുള്ളവരായിരിക്കണം എന്ന് 2007ൽ സർക്കാർ നൽകിയ സത്യവാങ്മൂലത്തിൽ പറഞ്ഞിട്ടുണ്ട്. അതേ കാര്യം തന്നെയാണ് ഇപ്പോഴും പറയുന്നതെന്ന് വാസവൻ പറഞ്ഞു.

എല്ലാ കാലത്തും വിശ്വാസികളുടെ താൽപര്യം മുൻനിർത്തി സർക്കാർ മുന്നോട്ടു പോകും. യുവതീപ്രവേശനവുമായി ബന്ധപ്പെട്ട അഭിപ്രായമല്ല ഭരണഘടനപരമായ പ്രശ്‌നങ്ങളാണ് സർക്കാരിനോട് കോടതി ചോദിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ പാർട്ടി നിലപാടും സർക്കാർ നിലപാടും ഒന്നാണ്. ഞങ്ങൾ വിശ്വാസികൾക്കൊപ്പമാണ്. ബിജെപിയുടെ യുവ അഭിഭാഷകരാണ് യുവതീപ്രവേശനത്തിനായി കോടതിയെ സമീപിച്ച് വിധി സമ്പാദിച്ചത്. എന്നാൽ ഒരു ഘട്ടം കഴിഞ്ഞപ്പോൾ ബിജെപി മലക്കംമറിഞ്ഞു. ഞങ്ങൾ ഇക്കാര്യത്തിൽ സുപ്രിം കോടതി വിധി മാനിക്കുന്നു എന്നാണ് പറഞ്ഞത്. രാജ്യത്തിന്റെ പരമോന്നത നീതിപീഠത്തിന് എതിരായി സർക്കാരിന് നിൽക്കാൻ കഴിയില്ല. അതേസമയം, ഇത് തീരുമാനിക്കേണ്ടത് ആചാര കാര്യത്തിൽ പ്രാവീണ്യമുള്ളവരും സാമൂഹിക പരിഷ്കർത്താക്കളുമാണെന്ന് ഞങ്ങളുടെ സത്യവാങ്മൂലത്തിൽ അന്നേ പറഞ്ഞിട്ടുണ്ട് -വാസവൻ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *