ഓൾ കേരള കേറ്ററേഴ്സ് അസോസിയേഷൻ ഇഫ്താർ സംഗമം നടത്തി
കൽപ്പറ്റ: മനുഷ്യരെല്ലാവരും ഒന്നാണ് എന്ന് തെളിയിക്കുന്നതാണ് ഇഫ്താർ സംഗമമെന്ന് ഓൾ കേരള കേറ്ററേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് ഏലിയാസ് സക്കറിയ
വിശപ്പിന്റെ വില അറിയുകയും
സമ്പന്നനും ദരിദ്രനും, നേതാവും അനുയാഴിയും ഒരേസമയം ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുകയുംചെയ്യുന്ന സംഗമങ്ങളാണ് ഇഫ്താർ.
മതവും ജാതിയും ഏതായാലും ഒത്തൊരുമയോടെ ഒരുമിച്ചിരുന്ന് എല്ലാവരും കൂടി ചേരുന്ന ഇഫ്താറുകൾ നാടിന് തന്നെ അഭിമാനമാണെന്നും അദ്ദേഹം പറഞ്ഞു.
ഓൾ കേരള കേറ്ററേഴ്സ് അസോസിയേഷൻ (എ.കെ.സി.എ.)
വയനാട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട
സംസ്ഥാന നേതാക്കൾക്കുള്ള സ്വീകരണവും കാവുമന്ദം പീസ് വില്ലേജിലെ അന്തേവാസികളുമായി ഒരുമിച്ചുള്ള ഇഫ്താർ സംഗമവും ഉൽഘാടനം ചെയ്ത് കൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാപ്രസിഡണ്ട് കെ.സി.ജയൻ അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാനവൈസ് പ്രസിഡണ്ട് .കബീർ .കെ, കെ.സംസ്ഥാന സെക്രട്ടറി.ആന്റണി എം.കെ. സംസ്ഥാന കമ്മറ്റി അംഗം ചന്ദ്രൻ.സി.എൻ. ജില്ലാ ജനറൽ സെക്രട്ടറി സുജേഷ് ചന്ദ്രൻ
ട്രെഷറർ വിജു മന്ന
ജില്ലാ വർക്കിംങ്ങ് പ്രസിഡൻ്റ് ഉണ്ണികൃഷ്ണൻ പി.ആർ.വൈസ് പ്രസിഡണ്ട്ജിസ്മോ ൻ സൈമൺ,
ജില്ലാ രക്ഷാധികാരിഹാജ ഹുസൈൻ
കരുതൽ കോഡിനേറ്റർ
സാജൻ പൊരുന്നിക്കൽ , സുൽഫി സീകാർ എന്നിവർ സംബന്ധിച്ചു. സംസ്ഥാന നേതാക്കൾക്ക് സ്വീകരണം നൽകി.
ഫുഡ് കാറ്ററിംങ്ങ് മേഖലയിൽ പ്രവർത്തിക്കുന്ന വർക്ക് ലൈസൻസ് ലഭ്യമാക്കുന്നതിനുള്ള നടപടികൾക്ക്
ഫുഡ് സേഫ്റ്റി ഓഫീസർ നിഷ പി. മാത്യു നേതൃത്വം നൽകി.
