Event More NewsFeature NewsNewsPoliticsPopular NewsRecent NewsSports

സിബിഎസ്ഇ ചോദ്യപേപ്പർ ക്യു ആർ കോഡ് സ്കാൻ ചെയ്തപ്പോൾ മ്യൂസിക് വീഡിയോ

ന്യൂഡൽഹി: സി ബി എസ്ഇ 12-ാം ക്ലാസ് ഗണിത ശാസ്ത്ര പരീക്ഷയുടെ ചോദ്യപേപ്പറിലെ ക്യു.ആർ കോഡ് സ്കാൻ ചെയ്‌തപ്പോൾ വിദ്യാർത്ഥികൾക്ക് ലഭിക്കുന്നത് പഴയ ഒരു മ്യൂസിക് വീഡിയോയുടെ ലിങ്കാണ്. ഇതോടെ അദ്ധ്യാപകരും വിദ്യാർത്ഥികളും ആശങ്കയിലായി . പേപ്പറിൻ്റെ ക്യു ആർ കോഡായി നൽകിയിരിക്കുന്നത് ഇന്റർനെറ്റിൽ ആളുകളെ കബളിപ്പിക്കാൻ വ്യാപകമായി ഉപയോഗിക്കുന്ന ‘റിക് റോളിങ്’ എന്ന ലിങ്കാണ്. മാർച്ച് ഒമ്പതിന് നടന്ന പരീക്ഷയിലാണ് ഗുരുതരമായ വീഴ്ച സംഭവിച്ചത്.

ഓൺലൈനിൽ പ്രചരിക്കുന്ന പോസ്റ്റുകൾ പ്രകാരം, ക്യു ആർ കോഡ് സ്‌കാൻ ചെയ്‌തപ്പോൾ 1987ൽ പുറത്തിറങ്ങിയ റിക്ക് ആസ്റ്റിയുടെ ‘നെവർ ഗോണ ഗിവ് യു അപ്പ്’ എന്ന ഗാനത്തിന്റെ യുട്യൂബ് വീഡിയോയിലേക്കാണ് എത്തുന്നത്. പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാർഥികൾ സോഷ്യൽ മീഡിയയിൽ ഇതിന്റെ സ്ക്രീൻഷോട്ടുകൾ പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ചോദ്യ പേപ്പറിന്റെ മുകളിൽ ഇടത് വശത്തു അച്ചടിച്ച ക്യു.ആർ കോഡ് സ്‌കാൻ ചെയ്യുമ്പോഴാണ് ഈ വീഡിയോ പ്രത്യക്ഷപ്പെടുന്നത്. സ്കാൻ ചെയ്ത് മ്യൂസിക് വീഡിയോ കാണുന്ന ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ നിറഞ്ഞു.ചോദ്യപേപ്പറിന്റെ ചിത്രങ്ങൾ ഓൺലൈനിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്

പേപ്പർ ചോർച്ച തടയുന്നതിനുള്ള സുരക്ഷാ നടപടിയായി 2018ലാണ് സി ബി എസ്ഇ ചോദ്യപേപ്പറുകളിൽ ക്യു.ആർ കോഡ് സംവിധാനം അവതരിപ്പിച്ചത്. ഈ ക്യു ആർ കോഡ് ഉപയോഗിച്ച് വിദ്യാർത്ഥികൾ കൃത്യമായ ചോദ്യപേപ്പർ ആണോ എഴുതിയതെന്ന് ബോർഡിന് മനസിലാക്കാം ഇത് വളരെ കൃത്യതയോടെ പരിശോധിക്കേണ്ടതാണെന്നിരിക്കെ, എങ്ങനെയാണ് ഈ ഗുരുതര വീഴ്ച സംഭവിച്ചു എന്നത് വ്യക്തമല്ല. സി ബി എസ്ഇ ഇതുവരെ സംഭവത്തിൽ പ്രതികരിച്ചിട്ടില്ല

Leave a Reply

Your email address will not be published. Required fields are marked *