ഡിജിറ്റൽ ലിറ്ററസി ക്ലാസ്സും കോഫീ ബോർഡ് പദ്ധതി വിശദീകരണവും നടത്തി
റിപ്പൺ: കിസാൻ സർവീസ് സൊസൈറ്റി മൂപ്പൈനാടും, ഹാൻഡ് ഇൻ ഹാൻഡ് ഇന്ത്യയും, കോഫീ ബോർഡും സംയുക്തമായി റിപ്പൺ പുതുക്കാട്ടിൽ സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട് ഡിജിറ്റൽ ലിറ്ററസി ക്ലാസ്സും, കോഫീ ബോർഡിൻറെ പദ്ധതികളെ കുറിച്ചും, ഇ.യു.ഡി.ആർ രജിസ്ട്രേഷൻ്റെ പ്രാധാന്യത്തെ കുറിച്ചും വിഷയാവതരണം നടത്തി. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ അരുൺ ദേവ് ഉദ്ഘാടനം ചെയ്. കാപ്പി കർഷകർ സർകാർ പദ്ധതികൾ കൃത്യമായി ഉപയോഗപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. റിട്ടയേഡ് യൂണിയൻ ബാങ്ക് ഉദ്യോഗസ്ഥൻ ശങ്കരനാരായണൻ, കോഫി ബോർഡ് ജൂനിയർ ലൈസൻ ഓഫീസർ പി ടി ജയൻ എന്നിവർ വിഷയാവതരണം നടത്തി. കിസാൻ സർവീസ് സൊസൈറ്റി മുപ്പൈനാട് ജ സെക്രട്ടറി സൽമാൻ എൻ റിപ്പൺ, ഹാൻഡ് ഇൻ ഹാൻഡ് ഇന്ത്യ അഗ്രിക്കൾച്ചറൽ എക്സ്പെർട്ട് അനഘ, ഫീൽഡ് കോർഡിനേറ്റർ ഷമീൽ പികെ എന്നിവർ സംസാരിച്ചു.
