Feature NewsNewsPopular NewsRecent News

മുൻകൂട്ടി അറിയിക്കാതെ രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യരുത്’: ഇന്ത്യക്കാർക്ക് മുന്നറിയിപ്പ് നൽകി ഇറാനിലെ ഇന്ത്യൻ എംബസി

ന്യൂഡൽഹി: ഇന്ത്യക്കാർക്ക് മുന്നറിയിപ്പ് നൽകി ഇറാനിലെ ഇന്ത്യൻ എംബസി.മുൻകൂട്ടി അറിയിക്കാതെ രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യരുത്. എംബസിയിൽ നിന്ന് വ്യക്തമായ മാർഗനിർദേശം ലഭിച്ചതിനുശേഷം മാത്രമേ കര അതിർത്തി വഴി സഞ്ചരിക്കാവു, അടിയന്തര സാഹചര്യത്തിൽ എംബസിയുമായി ബന്ധപ്പെടണമെന്നും എംബസി വ്യക്തമാക്കി.

പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. മേഖലയിലെ സാഹചര്യം ഇന്ത്യ സജീവമായി നിരീക്ഷിച്ചുവരികയാണെന്നും സംഘർഷം ലഘൂകരിക്കുന്നതിനായി നയതന്ത്ര ചർച്ചകൾ നടത്തിവരികയാണെന്നും വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പാർലമെന്റിൽ വ്യക്തമാക്കിയിരുന്നു.

അതേസമയം അമേരിക്കയും ഇസ്രയേലും ഇറാനിലെ വിവിധ നഗരങ്ങളിൽ ആക്രമണം തുടരുകയാണ്. ഇറാൻ പ്രത്യാക്രമണവും ശക്തമാക്കി. ഇതിനിടെ ആക്രമണത്തിൽ രക്തസാക്ഷിയായ ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ പിൻഗാമിയായി മകൻ മുജ്‌തബ ഖാംനഈയെ തെരഞ്ഞെടുത്തു. ഇറാൻ പ്രസിഡന്റും സുപ്രീം കൗൺസിലും സൈന്യവും 56കാരനായ മുജ്‌തബക്ക് പിന്തുണ പ്രഖ്യപിച്ചു.

എന്നാൽ മുജ്തബയുടെ നേതൃത്വം അംഗീകരിക്കില്ലെന്ന് ആവർത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി.

Leave a Reply

Your email address will not be published. Required fields are marked *