Feature NewsNewsPopular NewsRecent News

മാനദണ്ഡത്തിന്റെ പേര് പറഞ്ഞ് ചിലരെ മാത്രം ഒഴിവാക്കി; വായ്പ എഴുതിത്തള്ളാത്തതിൽ പ്രതിഷേധവുമായി ചൂരൽമല നിവാസികൾ

കൽപ്പറ്റ: ചൂരൽ മലയിൽ സ്ഥിരതാമസക്കാരായ പലരുടെയും വായ്പകൾ ഇനിയും എഴുതി തള്ളിയിട്ടില്ലെന്ന് പരാതി. മാനദണ്ഡത്തിൻ്റെ പേര് പറഞ്ഞ് ചിലരെ മാത്രം മാറ്റിനിർത്തി എന്നാണ് ദുരിതബാധിതർ പറയുന്നത്. ദുരന്തം നേരിട്ട് ബാധിച്ചിട്ടില്ലെങ്കിലും ദുരന്തത്തെ തുടർന്ന് തൊഴിൽ ഉൾപ്പെടെ നഷ്‌ടപ്പെട്ടവരാണ് പലരും

.ചൂരൽമല- മുണ്ടക്കൈ ദുരന്തത്തിൽ ഉൾപ്പെട്ട മൂന്ന് വാർഡുകളിലുൾപ്പെട്ട മുഴുവൻ ആളുകളെയും സഹായിക്കുമെന്നായിരുന്നു സർക്കാർ ആദ്യം പറഞ്ഞിരുന്നത്. എന്നാൽ പിന്നീട് ദുരന്തബാധിതരുടെ ലിസ്റ്റുണ്ടാക്കുന്ന സമയത്ത് ദൂരപരിധിയടക്കമുള്ള മാനദണ്ഡങ്ങൾ നിശ്ചയിക്കുകയായിരുന്നു. ഈ ലിസ്റ്റിൽ ഉൾപ്പെട്ട ആളുകൾക്ക് മാത്രമാണ് സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുക.

ദൂരപരിധിക്കുള്ളിൽ ഉൾപ്പെടാത്തവരെന്ന് കാണിച്ച് മാറ്റിനിർത്തിയവരാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഉപജീവമാർഗമടക്കം നഷ്‌ടപ്പെട്ട വ്യക്തികളുടെ ലോണുകൾ കൂടി എഴുതിത്തള്ളണമെന്നാണ് നിവാസികളുടെ പ്രതിഷേധം.

Leave a Reply

Your email address will not be published. Required fields are marked *