തോട്ടം തൊഴിലാളികളുടെ വേതനം വർധിപ്പിക്കാൻ തീരുമാനമായി
തിരുവനന്തപുരം : കേരളത്തിലെ തോട്ടം തൊഴിലാളികളുടെ വേതനം വർധിപ്പിക്കാൻ തീരുമാനമായി. ഇന്നു തിരുവനന്തപുരത്ത് തൊഴിൽ മന്ത്രി കൂടി പങ്കെടുത്ത പ്ലാന്റേഷൻ ലേബർ കമ്മിറ്റി യോഗത്തിലാണ് ഏപ്രിൽ 1 മുതൽ എല്ലാ വിഭാഗം തൊഴിലാളികൾക്കും 48 രൂപയുടെ പ്രതിദിന വേതന വർധന നൽകാൻ തീരുമാനിച്ചത് . ഇതിൽ 43 രൂപ അടിസ്ഥാന ശമ്പളത്തിലും 5 രൂപ പ്രത്യേക അലവൻസായും നൽകും. ഫെബ്രുവരി 1 മുതൽ വേതന വർധന മുൻകാല പ്രാബല്യത്തിൽ വേണമെന്ന യൂണിയനുകളുടെ ആവശ്യം തൊഴിലുടമകൾ അംഗീകരിച്ചില്ല. അധ്വാനഭാരം വർധിപ്പിക്കണമെന്ന തൊഴിലുടമകളുടെ ആവശ്യം യൂണിയനുകളും അംഗീകരിച്ചില്ല. മാർച്ച് മാസത്തെ ശമ്പളത്തിന്റെ കൂടെ 1000 രൂപ അഡ്വാൻസ് നൽകുന്നതിന് തീരുമാനിച്ചു. അതിൽ 500 രൂപ കുടിശിക ഇനത്തിൽ നൽകാനും 500 രൂപ തിരിച്ചുപിടിക്കാനും തീരുമാനമായി. ബാക്കി വിഷയങ്ങൾ തിരഞ്ഞെടുപ്പിനു ശേഷം ചർച്ച ചെയ്യാമെന്ന് യോഗം തീരുമാനിച്ചു
