എൽപിജി ബുക്കിങ്ങിന് നിയന്ത്രണം; ഗാർഹിക ബുക്കിങ് 25 ദിവസത്തിൽ ഒരിക്കൽ മാത്രം; വാണിജ്യ സിലിണ്ടർ വിതരണത്തിനും നിയന്ത്രണം
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പ്രത്യാഘാതങ്ങള്‍ നമ്മുടെ അടുക്കളയിലേക്കും എത്തിത്തുടങ്ങി. എല്‍പിജി ബുക്കിങ്ങിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ഗാര്‍ഹിക സിലിണ്ടര്‍ ബുക്കിങ് 25 ദിവസത്തില്‍ ഒരിക്കല്‍ മാത്രമായിരിക്കും. യുദ്ധത്തെ തുടര്‍ന്ന് ബുക്കിങ് കൂടിയതാണ് കാരണം. വാണിജ്യ സിലിണ്ടര്‍ വിതരണത്തിനും നിയന്ത്രണം. ഇത് ഹോട്ടലുകള്‍, കന്റീനുകള്‍ എന്നിവയുടെ പ്രവര്‍ത്തനത്തെ ബാധിക്കും.
രാജ്യത്ത് ഗാർഹിക പാചകവാതക സിലിണ്ടറിന് 60 രൂപയും വാണിജ്യ സിലിണ്ടറിന് 115 രൂപയും കൂട്ടി. കൊച്ചിയില്‍ 920 രൂപയാണ് ഗാര്‍ഹിക സിലിണ്ടര്‍ വില. വാണിജ്യ സിലിണ്ടറുകൾക്ക് ഈ വർഷം 302.5 രൂപയാണ് കൂട്ടിയത്. വിലവർധന പ്രാബല്യത്തിലായി. പശ്ചിമേഷ്യയിലെ സംഘർഷം മൂലം ആഗോളതലത്തിൽ ക്രൂഡ് ഓയില്‍ വില കുത്തനെ ഉയർന്നതാണ് വിലവർധനയ്ക്ക് കാരണമെന്നാണ് റിപ്പോര്‍ട്ട്.
