Feature NewsNewsPopular NewsRecent News

ആധുനിക ശൈലിയിൽ നവീകരിച്ച മാർടെക്സ് വെഡ്ഡിംഗ് സെന്റർ ഉദ്ഘാടനത്തിന്റെ ബ്രോഷർ പ്രകാശനം നിർവ്വഹിച്ചു.

കേരളത്തിൽ സഹകരണ മേഖലയിൽ പ്രവർത്തിക്കുന്ന ഏറ്റവും വലിയ വസ്ത്ര വ്യാപാര കേന്ദ്രമായ മാർടെക്സ് വെഡ്ഡിംഗ് സെൻ്റർ സ്ത്രീകൾക്കും, പുരുഷന്മാർക്കും, കുട്ടികൾക്കുമുള്ള എക്സ്ക്ല്യുസീവ് സെക്ഷനുകളോടെ ആധുനിക ശൈലിയിൽ നവീകരിച്ച് 2026 മാർച്ച് 12 ന് നാടിനു സമർപ്പിക്കുകയാണ്. പ്രസ്തുത പരിപാടിയുടെ ബ്രോഷർ പ്രകാശനം കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മില്ലി മോഹൻ നിർവ്വഹിച്ചു.

മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡണ്ട് ബാബു പൈക്കാട്ടിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മനോജ് സെബാസ്റ്റ്യൻ വാഴെപറമ്പിൽ, റോബർട്ട് നെല്ലിക്കത്തെരുവിൽ, ഫ്രാൻസിസ് സാലസ്, ഹനീഫ ആച്ചപ്പറമ്പിൽ, ഷറീന കിളിയണ്ണി, നീന ജോഫി, സുലൈഖ അടുക്കത്ത്, ജോർജ്ജ് പാറെക്കുന്നത്ത്, ബഷീർ ചൂരക്കാട്ട്, സംഘം സെക്രട്ടറി പ്രശാന്ത് കുമാർ പി.എൻ, പ്രസാദ് തോമസ് പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *