Event More NewsFeature NewsNewsPoliticsPopular NewsRecent NewsUncategorized

കൈറ്റ് ഹരിത വിദ്യാലയം 4.0’ ഗ്രാൻഡ് ഫിനാലെയിൽ ജില്ലയ്ക്ക് മികച്ച നേട്ടം

തിരുവനന്തപുരം:പൊതുവിദ്യാലയങ്ങളുടെ മികവുകൾ പങ്കുവയ്ക്കുന്നതിനായി കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജ്യുക്കേഷൻ (കൈറ്റ്) സംഘടിപ്പിച്ച രാജ്യത്തെ ഏക വിദ്യാഭ്യാസ റിയാലിറ്റി ഷോ ആയ ‘കൈറ്റ് ഹരിത വിദ്യാലയം 4.0’ ഗ്രാൻഡ് ഫിനാലെയിൽ ജില്ലയ്ക്ക് മികച്ച നേട്ടം. വയനാട് ജില്ലയിൽ നിന്ന് ജി. എച്ച്. എസ് കുറുമ്പാലയാണ് ഗ്രാൻഡ് ഫിനാലെയിൽ എത്തിയ വിദ്യാലയം. വയനാട്ടിലെ ട്രൈബല്‍ വിഭാഗത്തില്‍പ്പെട്ട
വിദ്യാര്‍ഥികളുടെ മികവ് ഉയര്‍ത്താനായി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ വേറിട്ട പദ്ധതികള്‍ ആണ് ഫൈനൽ വരെ എത്താൻ സ്കൂളിന് മുതൽക്കൂട്ടായത്.

ശനിയാഴ്ച തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയാണ് അവാർഡുകൾ വിതരണം ചെയ്തത്.

സംസ്ഥാനത്തെ 825 സ്കൂളുകളിൽ നിന്നും തിരഞ്ഞെടുത്ത 86 സ്കൂളുകളാണ് ‘കൈറ്റ് ഹരിതവിദ്യാലയം 4.0’യുടെ ആദ്യ റൗണ്ടിൽ മത്സരിച്ചത്. അതിൽ നിന്നും തിരഞ്ഞെടുത്ത 26 സ്കൂളുകളാണ് രണ്ടാം റൗണ്ടിൽ എത്തിയത്. രണ്ട് ലക്ഷത്തോളം കുട്ടികളാണ് വിവിധ ഘട്ടങ്ങളിലായി ഷോയുടെ ഭാഗമായത്

Leave a Reply

Your email address will not be published. Required fields are marked *