Event More NewsFeature NewsNewsPoliticsPopular NewsRecent News

എച്ച്ഡിഎഫ്സി ബാങ്ക് ലോക്കർ ഇനി അതിസുരക്ഷിതം; താക്കോൽ മാത്രം പോര, ബയോമെട്രിക് നിർബന്ധം!എച്ച്ഡിഎഫ്സി ബാങ്ക് ലോക്കർ ഇനി അതിസുരക്ഷിതം; താക്കോൽ മാത്രം പോര, ബയോമെട്രിക് നിർബന്ധം

ബാങ്ക് ലോക്കറുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി വിപ്ലവകരമായ മാറ്റങ്ങളുമായി പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി. തുടർച്ചയായ ബാങ്ക് മോഷണങ്ങളുടെ പശ്ചാത്തലത്തിൽ, ഇനി മുതൽ ലോക്കർ തുറക്കുന്നതിന് ഉപഭോക്താവിന്റെ വിരലടയാളമോ ഐറിസ് സ്കാനോ (ബയോമെട്രിക് ഒതന്റിക്കേഷൻ) നിർബന്ധമാക്കി. ആധാർ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ഈ സംവിധാനത്തിലൂടെ ലോക്കറുകൾ ദുരുപയോഗം ചെയ്യുന്നത് പൂർണ്ണമായും തടയാനാകുമെന്ന് ബാങ്ക് അധികൃതർ വ്യക്തമാക്കുന്നു. കൂടാതെ, ലോക്കർ ഉപയോഗത്തിന് ശേഷം കൃത്യമായി പൂട്ടിയെന്ന് ഉറപ്പുവരുത്താൻ ലോക്കർ റൂമിന് പുറത്ത് ബാങ്ക് ഉദ്യോഗസ്ഥന്റെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്.

സുരക്ഷാ പരിഷ്കാരങ്ങൾക്കൊപ്പം ലോക്കർ വാടകയിലും ബാങ്ക് വർധനവ് വരുത്തിയിട്ടുണ്ട്. 2026 ഏപ്രിൽ 1 മുതൽ പുതുക്കിയ നിരക്കുകൾ നിലവിൽ വരും. മെട്രോ നഗരങ്ങളിൽ ചെറിയ
ലോക്കറുകൾക്ക് 5,000 രൂപയും വലിയ ലോക്കറുകൾക്ക് 15,000 രൂപയുമാണ് പുതിയ വാടക. ഇത് നികുതിക്ക് പുറമെയായിരിക്കും. കൂടാതെ, ബാങ്കുമായി പുതിയ ലോക്കർ കരാറിൽ ഒപ്പുവെക്കാത്ത ഉപഭോക്താക്കൾ ഉടൻ തന്നെ നടപടികൾ പൂർത്തിയാക്കണമെന്നും ബാങ്ക് നിർദ്ദേശിച്ചു. രേഖകളും ആഭരണങ്ങളും സൂക്ഷിക്കാൻ മാത്രമാണ് ലോക്കർ ഉപയോഗിക്കേണ്ടതെന്നും പണം, ആയുധങ്ങൾ, ലഹരിവസ്തുക്കൾ എന്നിവ ലോക്കറിൽ സൂക്ഷിക്കാൻ പാടില്ലെന്നും ബാങ്ക് ഓർമ്മിപ്പിച്ചു.

ലോക്കർ ഉടമകൾ നോമിനിയെ വെച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണ്. ബാങ്കിലെ സാധനങ്ങൾ നഷ്‌ടപ്പെട്ടാൽ ബാങ്കിന് ഉത്തരവാദിത്തമില്ലെന്ന പഴയ ധാരണ തിരുത്തിക്കൊണ്ടുള്ള ആർബിഐ (RBI) നിയമങ്ങളെക്കുറിച്ചും ബാങ്ക് വിശദീകരിച്ചു. ബാങ്കിന്റെ വീഴ്ച മൂലം ഉപഭോക്താവിന് എന്തെങ്കിലും നഷ്‌ടം സംഭവിച്ചാൽ വാടകയുടെ 100 മടങ്ങ് വരെ നഷ്ടപരിഹാരം നൽകാൻ ബാങ്ക് ബാധ്യസ്ഥരാണ്. സുരക്ഷാ ക്രമീകരണങ്ങൾ കർശനമാക്കുന്നതോടെ ഉപഭോക്താക്കളുടെ വിലപിടിപ്പുള്ള വസ്‌തുക്കൾക്ക് കൂടുതൽ സംരക്ഷണം ഉറപ്പാക്കാൻ കഴിയുമെന്നാണ് ബാങ്കിന്റെ വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *