Event More NewsFeature NewsNewsPoliticsUncategorized

ആർട്ടിമിസ് 3, 4; പുതിയ ചാന്ദ്ര ദൗത്യം പ്രഖ്യാപിച്ച് നാസ, ആർട്ടെമിസ് 2 ദൗത്യം വൈകും

പുതിയ ചാന്ദ്ര ദൗത്യം പ്രഖ്യാപിച്ച് നാസ. ആർട്ടിമിസ് 3, 4 ദൗത്യങ്ങൾ പ്രഖ്യാപിച്ചു. ആർട്ടിമിസ് 4 ദൗത്യം മനുഷ്യനെ വീണ്ടും ചന്ദ്രോപരിതലത്തിൽ എത്തിക്കും. ആർട്ടിമിസ് 4 ദൗത്യം 2028 ൽ ഉണ്ടാകുമെന്നാണ് നാസ അറിയിച്ചിരിക്കുന്നത്. ആർട്ടിമിസ് 3 ദൗത്യം അടുത്ത വർഷം മനുഷ്യനെ ചന്ദ്രനിൽ എത്തിക്കാനുള്ള സാങ്കേതിക വിദ്യ ലോ എർത്ത് ഓർബിറ്റിൽ പരീക്ഷിക്കും.

അറ്റകുറ്റപണി പൂർത്തിയായാൽ ഏപ്രിൽ ആദ്യം തന്നെ ആർട്ടെമിസ് 2 വിക്ഷേപിക്കാൻ കഴിയുമെന്നും നാസ. നാല് ബഹിരാകാശ സഞ്ചാരികളുമായി ചന്ദ്രനെ ചുറ്റി വരാൻ ലക്ഷ്യമിടുന്ന നാസയുടെ ചാന്ദ്ര ദൗത്യമാണ് ആർട്ടെമിസ് 2. നേരത്തെ പരീക്ഷണങ്ങൾക്കിടെ ഹീലിയം ചോർച്ച കണ്ടെത്തിയതിനെത്തുടർന്നാണ് ദൗത്യം ഏപ്രിലിലേക്ക് മാറ്റിയത്.

ഫെബ്രുവരി 20ന് നടത്തിയ നടത്തിയ വെറ്റ് ഡ്രസ് റിഹേഴ്സലിൽ 98 മീറ്റർ ഉയരമുള്ള എസ്എൽഎസ് റോക്കറ്റിൽ അതിശീതീകരിച്ച ദ്രാവക ഇന്ധനം നിറച്ചുള്ള പരിശോധന ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ പൂർത്തിയായിരുന്നു. മാർച്ച് ആറിന് വിക്ഷേപണം നടത്താൻ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു അധികൃതർ. എന്നാൽ ഗുരുതരസാങ്കേതിപ്പിഴവ് കണ്ടെത്തിയതിനെത്തുടർന്നാണ് ദൗത്യം വീണ്ടും പ്രതിസന്ധിയിലായത്. റീഡ് വൈസ്‌മാൻ, വിക്ടർ ഗ്ലോവർ,ക്രിസ്റ്റിന കോച്ച്, ജെറമി ഹാൻസെൻ എന്നിവരാണ് ദൗത്യത്തിൽ പങ്കെടുക്കുക. 50 വർഷത്തിന് ശേഷം ചന്ദ്രനിലേക്ക് മനുഷ്യരെ വഹിച്ചുകൊണ്ടുള്ള ആദ്യ ദൗത്യമാണ് ആർട്ടിമെസ് 2.

Leave a Reply

Your email address will not be published. Required fields are marked *