കാണാൻ ആളില്ല!! കേരള സ്റ്റോറി 2വിന്റെ ആദ്യ ഷോ റദ്ദാക്കി
കോഴിക്കോട്: കേരള സ്റ്റോറി രണ്ടാംഭാഗത്തിനായി നിശ്ചയിച്ചിരുന്നകോഴിക്കോട്ടെ ആദ്യ ഷോ റദ്ദാക്കി. റീഗൽസിനിമാസിൽ പത്തുമണിക്കാണ്ചിത്രത്തിന്റെ ആദ്യ ഷോ ഷെഡ്യൂൾചെയ്തിരുന്നത്. ടിക്കറ്റ് ബുക്ക്ചെയ്തിരുന്നത് രണ്ട് പേർ മാത്രമാണ്.പ്രേക്ഷകർ എത്താതായതോടെചിത്രത്തിന്റെ ആദ്യ ഷോറദ്ദാക്കുകയായിരുന്നു. അതേസമയം റീഗൽ,ഹൈലൈറ്റ് മാൾ, ഈ മാക്സ് ക്രൗൺതീയറ്ററുകളിൽ നാളെ ചിത്രത്തിന്റെപ്രദർശനം നടക്കും.
കേരള സ്റ്റോറി 2വിന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പ്രദർശനാനുമതി നൽകിയിരുന്നു. റിലീസ് തടഞ്ഞുകൊണ്ടുള്ള സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് സ്റ്റേ ചെയ്തുകൊണ്ടായിരുന്നു ഡിവിഷൻ ബെഞ്ചിന്റെ നടപടി. സിനിമ കണ്ട ശേഷമായിരുന്നു സെൻസർ ബോർഡ് പ്രദർശനാനുമതി നൽകിയതെന്ന് ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചിരുന്നു. വിദഗ്ധ സമിതി കണ്ട് അനുമതി നൽകിയ ചിത്രത്തിന്റെ പ്രദർശനം തടയാനാകില്ല. ക്രമസമാധാനം ലംഘിക്കപ്പെടുമെന്ന കാരണം പ്രദർശനം തടയാനുള്ള മതിയായ കാരണമല്ല. ക്രമസമാധാന പ്രശ്‌നം കൈകാര്യം ചെയ്യേണ്ടത് സംസ്ഥാന സർക്കാരിന്റെ ചുമതലയാണെന്നും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു.
