Event More NewsFeature NewsNewsPoliticsPopular NewsRecent News

ടൗണ്‍ഷിപ്പിലെ അവസാനഘട്ട പ്രവര്‍ത്തനങ്ങള്‍ മന്ത്രി ഒ.ആര്‍ കേളു വിലയിരുത്തി

മേപ്പാടി: മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതര്‍ക്ക് മാര്‍ച്ച് ഒന്നിന് കൈമാറുന്ന പുനരധിവാസ ടൗണ്‍ഷിപ്പിലെ അവസാനഘട്ട പ്രവര്‍ത്തനങ്ങള്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു വിലയിരുത്തി. ടൗണ്‍ഷിപ്പിലെ പ്രധാന റോഡുകളുടെ പ്രവൃത്തി പൂര്‍ത്തീകരിച്ചു. വീടുകളോട് ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഗ്രീന്‍ സ്‌പേസ് നിര്‍മ്മാണം വേഗത്തില്‍ പൂര്‍ത്തിയാവുകയാണ്.

ആദ്യഘട്ടത്തില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന 178 വീടുകളുടെ താക്കോല്‍ കൈമാറലും പട്ടയ വിതരണവും മുഖ്യമന്ത്രി പിണറായി വജയന്‍ മാര്‍ച്ച് ഒന്നിന് രാവിലെ 11 ന് ടൗണ്‍ഷിപ്പില്‍ നിര്‍വഹിക്കും. ആയിരത്തിലധികം തൊഴിലാളികളാണ് ടൗണ്‍ഷിപ്പിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ടൗണ്‍ഷിപ്പില്‍ നിര്‍മ്മിക്കുന്ന മറ്റു വീടുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *