Feature NewsNewsPopular NewsRecent News

കോൺഗ്രസ് സ്ഥാനാർഥി പ്രഖ്യാപനം മാർച്ച് ആദ്യവാരം; ആദ്യ പട്ടികയിൽ 40 പേർ

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസിൻ്റെ ആദ്യ സ്ഥാനാർഥിപ്പട്ടികയിൽ 40 പേർ. 20 സിറ്റിങ് എംഎൽഎമാർ ഉൾപ്പെടെയാണിത്. ഒറ്റ പേരിലേക്ക് എത്താൻ കഴിഞ്ഞ മണ്ഡലങ്ങളിലെ പേരുകളും ആദ്യ പട്ടികയിൽ വരും. കെ മുരളീധരൻ വട്ടിയൂർക്കാവിലും ടി.എൻ.പ്രതാപൻ മണലൂരിലും വി.ടി.ബൽറാം തൃത്താലയിലും കെ. എം.അഭിജിത്ത് നാദാപുരത്തും കെ. പ്രവീൺകുമാർ കൊയിലാണ്ടിയിലും മത്സരിക്കും. സ്ഥാനാർഥി പ്രഖ്യാപനം മാർച്ച് ആദ്യവാരം തന്നെ നടത്താനാണ് ആലോചന.

പോഷക സംഘടനകളുടെ കാര്യത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ.ജെ. ജനീഷിന്റെ പേര് മാത്രമാണ് അന്തിമമായിട്ടുള്ളത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനം മാർച്ച് രണ്ടാം വാരം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് നീക്കം. അതേസമയം, തിരഞ്ഞെടുപ്പ് പ്രഖ്യാപനം നീണ്ടാൽ പ്രചാരണ ചെലവ് കൂടുമെന്ന് ആശങ്ക നേതൃത്വത്തിനുണ്ട്.

അതേസമയം, മുഖ്യമന്ത്രി പദവിയെ ചൊല്ലി കോൺഗ്രസിൽ തർക്കങ്ങൾ ഒന്നുമില്ലെന്ന് പി. കെ. കുഞ്ഞാലിക്കുട്ടി. തിരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് പ്രഖ്യാപിക്കും എന്ന ധാരണയുണ്ട്. കോൺഗ്രസിലെ പ്രധാന നേതാക്കളെല്ലാം ഈ തീരുമാനം അംഗീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പദത്തിന്റെ പേരിൽ കോൺഗ്രസിൽ തമ്മിൽ തല്ലുണ്ടാക്കുമോ എന്ന ചർച്ചകളുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *