Event More NewsFeature NewsNewsPoliticsPopular NewsUncategorized

കേരള ബ്ലാസ്റ്റേഴ്സിന്റെ വാർത്താസമ്മേളനം തടഞ്ഞ് ജിസിഡിഎ

കൊച്ചി : മുംബൈ സിറ്റിക്കെതിരായ മത്സരത്തിന് മുന്നോടിയായുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ വാർത്താസമ്മേളനം തടഞ്ഞ് ജിസിഡിഎ. കരാർ സംബന്ധിച്ച് അന്തിമ തീരുമാനം ആയിട്ടില്ലെന്നും അതിനാൽ തന്നെ ബ്ലാസ്റ്റേഴ്‌സിന് വാർത്ത സമ്മേളനം നടത്താൻ അനുമതി ഇല്ലെന്നുമാണ് സ്റ്റേഡിയം സുരക്ഷ വിഭാഗം പറയുന്നത്. സ്റ്റേഡിയം വാടകയുമായി ബന്ധപ്പെട്ട് ഇരുകൂട്ടരും തമ്മിൽ ധാരണയാവാത്തതാണ് ഇത്തരം ഒരു നീക്കത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്. വാർത്താസമ്മേളത്തിനായി ബ്ലാസ്റ്റേഴ്സ് പരിശീലകനും താരങ്ങളും സ്റ്റേഡിയത്തിൽ എത്തിയിരുന്നു. പ്രസ് മീറ്റിന് എത്തിയ മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവരെ സുരക്ഷ വിഭാഗം സ്റ്റേഡിയത്തിൽ നിന്ന് പുറത്താക്കി. പിന്നാലെ ഓൺലൈനായാണ് ബ്ലാസ്റ്റേഴ്സ് വാർത്താസമ്മേളനം നടത്തിയത്.

ബ്ലാസ്റ്റേഴ്സ‌് കൊച്ചി വിടുന്നു, പുതിയ ഐഎസ്എൽ സീസണിന് മുമ്പ് കേരള ഫുട്ബോളിലെ ചർച്ചാവിഷയങ്ങളിൽ ഒന്ന് അതായിരുന്നു. കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയമായിരുന്നു അവരുടെ പുതിയ ലക്ഷ്യസ്ഥനമായി പറഞ്ഞ് കേട്ടിരുന്നത്. സ്റ്റേഡിയം ഉടമസ്ഥരായ ജിസിഡിഎയുമായി വാടക സംബന്ധിച്ച് നടന്ന ചർച്ചകൾ എങ്ങുമെത്താത്തതിനെ തുടർന്നായിരുന്നു അത്തരമൊരു നീക്കം. എന്നാൽ വീണ്ടും ചർച്ചകൾ നടന്നതിൻ്റെ ഫലമായി മത്സരം തിരികെ കൊച്ചിയിലേക്ക് മാറ്റിയിരുന്നു. പക്ഷെ മുംബൈക്കെതിരായ മത്സരത്തിന് മണിക്കൂറുകൾക്ക് മുമ്പ് ജിസിഡിഎ വീണ്ടും വാടക കൂട്ടി ചോദിച്ചതോടെ മത്സരം നടക്കുമോയെന്നതിൽ വീണ്ടും സംശയങ്ങൾ ഉയർന്നു. ഇതിന് പിന്നാലെയാണ് ജിസിഡിഎ ടീമിന്റെ വാർത്ത സമ്മേളനം തടഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *