Feature NewsNewsPopular NewsRecent News

സാമൂഹിക പ്രവർത്തക താജുനിഷയ്ക്ക് ബി എസ് എസ് ദേശീയ പുരസ്കാരം

കൽപ്പറ്റ: ഭാരത് സേവക് സമാജ് (ബി എസ് എസ് ) ദേശീയ പുരസ്കാരം കൽപ്പറ്റ സ്വദേശിനിയായ താജുനിഷയ്ക്ക് ലഭിച്ചു. വർഷങ്ങളായി സാമൂഹിക പ്രവർത്തന രംഗത്തും പെയിൻ ആൻഡ് പാലിയേറ്റീവ് മേഖലയിൽ സേവനമനുഷ്ഠിക്കുകയും സൈക്കോളജി കൗൺസിലറായി പ്രവർത്തിക്കുകയും ചെയ്യുന്ന താജുനിഷയുടെ സമർപ്പിത സേവനങ്ങളെ പരിഗണിച്ചാണ് പുരസ്കാരം നൽകിയത്. തിരുവനന്തപുരം ബിഎസ്എസ് ആസ്ഥാന മന്ദിരത്തിൽ നടന്ന ചടങ്ങിൽ, ബിഎസ്എസ് സ്റ്റേറ്റ് കോർഡിനേറ്റർ ബി. എസ്. ഗോപകുമാറിൽ നിന്ന് താജുനിഷ പുരസ്കാരം ഏറ്റുവാങ്ങി. വിവിധ മേഖലകളിൽ സാമൂഹിക പ്രതിബദ്ധതയോടെ പ്രവർത്തിച്ചുവരുന്ന വ്യക്തികൾക്ക് നൽകുന്ന ബഹുമതിയാണ് ഈ ദേശീയ പുരസ്കാരം. സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങൾക്കും രോഗബാധിതർക്കും മാനസിക പിന്തുണ ആവശ്യമായവർക്കും താജുനിഷ നൽകിയ സേവനങ്ങൾ ശ്രദ്ധേയമാണ്. സമൂഹസേവന രംഗത്ത് കൂടുതൽ പ്രവർത്തനങ്ങൾ നടത്താനുള്ള പ്രചോദനമായി ഈ പുരസ്കാരം മാറുമെന്ന് അവർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *