കൊച്ചി മെട്രോയിലും ഇനി ബെവ്കോ; ആദ്യ സൂപ്പർ പ്രീമിയം ഔട്ട്ലറ്റ്ലെറ്റ് ഇന്ന് വൈറ്റിലയിൽ തുറക്കും
കൊച്ചി മെട്രോ സ്റ്റേഷൻ പരിസരത്തും ഇനി ബെ-വ്കോ സേവനം ലഭ്യമാകും. വൈറ്റില മെട്രോ സ്‌റ്റേ-ഷന്റെ താഴത്തെ നിലയിൽ സജ്ജീകരിച്ചിരിക്കുന്ന ആദ്യ ഔട്ട്ലറ്റ്ലെറ്റ് നാളെ മുതൽ പ്രവർത്തനം ആരംഭി-ക്കും. സംസ്ഥാനത്തെ മൂന്നാമത്തെ സൂപ്പർ പ്രീമിയം ഔട്ട്ലറ്റ്ലെറ്റാണിത് എന്ന പ്രത്യേകതയും ഇതിനുണ്ട്.ഏകദേശം 8,000 കെയ്‌സ് മദ്യം സംഭരി-ക്കാൻ ശേഷിയുള്ള വിശാലമായ സൗകര്യങ്ങളാണ് വൈറ്റിലയിലെ ഈ ഔട്ട്ലറ്റ്ലെറ്റിൽ ഒരുക്കിയിരിക്കുന്നത്.
കെ.എം.ആർ.എൽ മാനേജിങ് ഡയറക്ടർ ലോക്നാഥ് ബെഹ്റ പുതിയ ഔട്ട്ലെറ്റിൻ്റെ ഉദ്ഘാടനം നിർവഹി-ക്കും. മെട്രോ യാത്രക്കാർക്കും പൊതുജനങ്ങൾക്കും ഒരുപോലെ ഉപകരിക്കുന്ന രീതിയിലാണ് പ്രീമിയം സൗകര്യങ്ങളോടെയുള്ള ഈ മദ്യവിൽപ്പനശാല ക്രമീകരിച്ചിരിക്കുന്നത്.
