Feature NewsNewsPopular NewsRecent News

ബാർ സമയമാറ്റം; ദീർഘിപ്പിച്ചിട്ടില്ല, ഏകീകരിച്ചിട്ടേയുള്ളൂവെന്ന് മന്ത്രി എം ബി രാജേഷ്

കണ്ണൂർ: സംസ്ഥാനത്തെ ബാറുകളുടെ പ്രവർത്തന-സമയം ദീർഘിപ്പിച്ചു എന്ന് പറയുന്നത് ശരിയല്ലെന്നും ഏകീകരിക്കുകയാണുണ്ടായതെന്നും എക്സൈസ് വകുപ്പുമന്ത്രി എം.ബി. രാജേഷ്. നേരത്തെ തന്നെ ടൂ-റിസം ഡെസ്റ്റിനേഷനുകളിൽ അനുവദിച്ച സമയം രാ-വിലെ പത്തുമുതൽ രാത്രി 12 വരെയാണ്. അത് എല്ലായിടത്തേക്കും ബാധകമാക്കി ഏകീകരിച്ചുവെ-ന്നേയുള്ളൂവെന്ന് അദ്ദേഹം കണ്ണൂരിൽ മാധ്യമങ്ങ-ളോടു പ്രതികരിച്ചു.

ടൂറിസം ഡെസ്റ്റിനേഷനുകളിൽ കുറച്ചുകാലമായി ഈ സമയക്രമം ആണുള്ളതെന്നും മന്ത്രി പറഞ്ഞു. ടൂ-റിസം ഡെസ്റ്റിനേഷനുകളാണെങ്കിലും അല്ലെങ്കിലും എല്ലാ ബാറുകളുടെയും ലൈസൻസ് ഫീസ് 35 ലക്ഷം-രൂപയാണ്. ടൂറിസം ഡെസ്റ്റിനേഷനായി വിജ്ഞാപനം ചെയ്തിടത്തും അതിൻ്റെ തൊട്ടടുത്തും ബാർ ഉണ്ടാ-കും. അപ്പോൾ ഒരു വിവേചനം നിലനിൽക്കുന്നു എന്ന പരാതി വളരെ ശക്തമായി സർക്കാരിൻ്റെ മു-ന്നിൽ നിലനിൽക്കുന്നുണ്ട്. സമയം സംബന്ധിച്ചും നേ-രത്തെയുള്ള ആവശ്യമാണ്. ഇതെല്ലാം പരിഗണി-ച്ചാണ് ടൂറിസം ഡെസ്റ്റിനേഷനുകളിൽ നിലനിൽക്കുന്ന സമയം മറ്റുള്ളവർക്കുകൂടി ബാധകമാക്കിയത്.

വിഷയത്തിൽ പുതിയൊരു തീരുമാനം എടുക്കുകയല്ല ചെയ്തത്, അദ്ദേഹം പറഞ്ഞു. മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ സ്ഥിതി കൂടി പരിഗണിച്ചാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്നും രാ-ജേഷ് പറഞ്ഞു. കർണാടകയിൽ ബാറുകളുടെ പ്ര-വർത്തന സമയം രാവിലെ 9 മുതൽ രാത്രി 12 വരെ-യാണ്. കേരളം ഇപ്പോൾ ആക്കിയിരിക്കുന്നത് രാ-വിലെ 10 തൊട്ട് രാത്രി 12 വരെ ആണ്.

ബെംഗളൂരു നഗരത്തിൽ ബാറുകളുടെ പ്രവർത്തന-സമയം രാവിലെ 9 മുതൽ പുലർച്ചെ 1 മണിവരെ-യാണ്. അവിടെ ലൈസൻസ് ഫീസും വളരെ കുറ-വാണ്. എന്നാൽ കേരളത്തിലെ ഏകീകൃത നിരക്ക് 35 ലക്ഷം രൂപയാണ്, മന്ത്രി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *