Feature NewsNewsPopular NewsRecent News

നവകേരള സർവേ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകി

l

ന്യൂഡൽഹി: നവകേരള സർവേ റദ്ദാക്കിയ കേരള ഹൈക്കോടതി നടപടിയിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു.വിധിയിൽ പൊരുത്ത-ക്കേടുകൾ ഉണ്ടെന്ന് സർക്കാർ അപ്പീൽ നൽകി.ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് ആവശ്യം.

സർക്കാർ ചെലവിൽ ഇത്തരമൊരു സർവേ നടത്തു-മ്പോൾ ധനകാര്യ വകുപ്പിൻ്റെ മുൻകൂർ അനുമതി ആവശ്യമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. എന്നാൽ ഈ സർവേയുടെ കാര്യത്തിൽ അത്തരം അനുമതികൾ ഉണ്ടായിട്ടില്ലെന്ന് കോടതി കണ്ടെത്തി. ഈ മാസം 22-ാം തീയതി വരെ തുടരാൻ നിശ്ചയിച്ചി-രുന്ന സർവേ നടപടികളാണ് നിയമവിരുദ്ധമാണെന്ന് കണ്ട് കോടതി തടഞ്ഞത്.സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ സർക്കാരിന് നൽകിയ ഒരു കത്തിൻ്റെ അടിസ്ഥാനത്തിലാണ് സർവേ നടപടികളുമായി സർക്കാർ മുന്നോട്ടുപോയ-തെന്ന് ഹർജിക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടിയിരു-ന്നു. ഇതുമായി ബന്ധപ്പെട്ട വിശദീകരണത്തിനായി എം.വി. ഗോവിന്ദൻ മാസ്റ്ററെ കോടതി ഈ കേസിൽ കക്ഷി ചേർക്കുകയും ചെയ്‌തിരുന്നു. മന്ത്രിസഭാ തീരു-മാനപ്രകാരമാണ് സർവേ നടത്തുന്നതെന്നായിരുന്നു സർക്കാർ കോടതിയിൽ സ്വീകരിച്ച നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *