Event More NewsFeature NewsNewsPoliticsPopular NewsRecent NewsSportsTravel

കൗമാരക്കാരിൽ പടർന്നുപിടിച്ച് കൊറിയൻ ഭ്രമം; തടയാൻ ബോധവത്കരണത്തിന് പൊലീസ്

കൊച്ചി: കൗമാരക്കാർക്കിടയിൽ പടർന്നുപിടിക്കുന്ന കൊറിയൻ ഭ്രമം തടയാൻ സ്‌കൂളുകളിലും കോളജുകളിലും ബോധവത്കരണ കാമ്പയിൻ നടത്താനൊരുങ്ങി പൊലീസ്. എറണാകുളം ചോറ്റാനിക്കരയിൽ പ്ലസ് വൺ വിദ്യാർഥിനി ആദിത്യ (16) ജീവനൊടുക്കിയതിൻ്റെ പശ്ചാത്തലത്തിലാണ് നടപടി. കെ-പോപ് എന്നറിയപ്പെടുന്ന കൊറിയൻ മ്യൂസിക്, കൊറിയൻ വെബ് സീരീസുകൾ, സിനിമ തുടങ്ങിയവക്കാണ് കൗമാരക്കാർ വൻതോതിൽ ആകൃഷ്ടരാകുന്നത്. അമിതമായ ആഭിമുഖ്യം അപകടമാകുമെന്ന സന്ദേശം നൽകുകയാണ് ലക്ഷ്യം.

കൊറിയൻ സിനിമകളിലും സംഗീത ആൽബങ്ങളിലും ആകൃഷ്‌ടരായി കൊറിയൻ ഭാഷ പഠിക്കാനും അവിടെ ജോലി തേടി പോകാനുമൊക്കെയുള്ള ആഭിമുഖ്യം കൗമാരക്കാരിൽ വർധിച്ചുവരികയാണ്. ഇതു മുതലെടുത്ത് ചതിക്കുഴികളൊരുക്കുന്നവരുമുണ്ട്. ഇതേക്കുറിച്ച് അവബോധം സൃഷ്ട‌ിക്കാൻ സ്റ്റുഡന്റ്സ് പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെയും അധ്യാപകരുടെയും സഹകരണത്തോടെ സ്കൂളുകളിലും കോളജുകളിലും കാമ്പയ്ൻ നടത്താനാണ് പൊലീസ് നീക്കം.

കൗമാരക്കാർക്കിടയിലെ കൊറിയൻ ഭ്രമം നിയന്ത്രിക്കുകയും ചതിക്കുഴികളെ കുറിച്ച് ബോധവത്കരിക്കുകയുമാണ് കാമ്പയിന്റെ ലക്ഷ്യമെന്ന് എറണാകുളം റൂറൽ എസ്‌പി കെ.എസ് സുദർശൻ പറഞ്ഞു. സൈബർ പൊലീസ് ഉൾപ്പെടുന്ന സംഘത്തെയും ഇതിനായി ഉപയോഗിക്കും. ഇപ്പോൾ പരീക്ഷാക്കാലം ആയതിനാൽ അടുത്ത അധ്യയന വർഷമാകും കാമ്പയ്ൻ പ്രവർത്തനങ്ങൾ ആരംഭിക്കുക.

അതേസമയം, ആദിത്യയുടെ മരണത്തിൽ ദുരൂഹത തുടരുകയാണ്. പെൺകുട്ടിക്ക് കൊറിയൻ സുഹൃത്തുണ്ട് എന്നതിന് തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന് റൂറൽ എസ്‌പി പറഞ്ഞു. സംഗീതവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കൊറിയൻ സുഹൃത്ത് അപകടത്തിൽ മരിച്ച വിവരമറിഞ്ഞ് വിഷമം സഹിക്കവയ്യാതെ ജീവൻ വെടിയുന്നു എന്നാണ് ആദിത്യ ആത്മഹത്യക്കുറിപ്പിൽ എഴുതിയിരുന്നത്

Leave a Reply

Your email address will not be published. Required fields are marked *