Feature NewsNewsPopular NewsRecent News

തിരുവനന്തപുരം ജില്ലാ ഫുട്ബോൾഅസോസിയേഷന്റെ മാധ്യമ പുരസ്കാരം ഏഷ്യാനെറ്റ്ന്യൂസിന്

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ ഫുട്ബോൾ അസോസിയേഷൻ് മാധ്യമ പുരസ്കാരം ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിന്. സംസ്ഥാന യൂത്ത് അണ്ടർ 20 ഇന്റർ ഡിസ്ട്രിക്റ്റ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിലെ മികച്ച റിപ്പോർട്ടർ പുരസ്കാരമാണ് ഏഷ്യാനെറ്റ് ന്യൂസ് < ഓൺലൈനിലെ ചീഫ് സബ് എഡിറ്റർ സജീഷ് അറവാങ്കരയ്ക്ക് ലഭിച്ചത്. അണ്ടർ 20 സംസ്ഥാന ഫുട്ബോളിൽ ടെക്നോളജി വിപ്ലവത്തേക്കുറിച്ചുള്ള റിപ്പോർട്ടിനാണ് പുരസ്കാരം.

മത്സരങ്ങളിൽ റഫറിമാർക്ക് ഏർപ്പെടുത്തിയ മൈക്ക് സംവിധാനം അടക്കമുള്ളവ ചാമ്പ്യൻഷിപ്പിൽ ശ്രദ്ധേയമായിരുന്നു. ക്യാഷ് പ്രൈസും 5 ഫലകവും ചാമ്പ്യൻഷിപ്പിൻ്റെ സമാപന ചടങ്ങിൽ വിതരണം ചെയ്‌തു.

Leave a Reply

Your email address will not be published. Required fields are marked *