Feature NewsNewsPopular NewsRecent News

ഫുട്പാത്തിൽ സ്‌കൂട്ടർ കയറ്റാൻ ശ്രമം; വാഹനം തടഞ്ഞു റോഡിലേക്ക് ഇറക്കിവിട്ട് വയോധിക; വൈറലായി പ്രഭാവതിയമ്മ;

കോഴിക്കോട് : എരഞ്ഞിപ്പാലം ട്രാഫിക് സിഗ്‌നലിനു സമീപം ഫുട്പാത്തിലൂടെ സ്‌കൂട്ടർ കയറ്റിപ്പോകാൻ ശ്രമിച്ചയാളെ തടഞ്ഞ വീട്ടമ്മയുടെ പ്രതികരണം സമൂഹമാധ്യമങ്ങളിൽ വൈറൽ. ബുധനാഴ്‌ച കോഴി-ക്കോട് എരഞ്ഞിപ്പാലത്താണ് പ്രായമായ വനിത വാ-ഹനം തടഞ്ഞു നിർത്തി ഫുട്‌പാത്തിൽ നിന്ന് റോ-ഡിൽ ഇറക്കി വിട്ടത്. ഇവർ തടസം പറഞ്ഞിട്ടും, സ്കൂ-ട്ടറുമായി മുന്നോട്ടു കടന്നുപോകാൻ ശ്രമിച്ചയാൾക്ക് മുന്നിൽ ധൈര്യത്തോടെ നിന്ന് കാൽ കൊണ്ടും മറ്റും തടസ്സം സൃഷ്ട്‌ടിച്ച ശേഷം മൊബൈലിൽ ദൃശ്യങ്ങൾ പകർത്തും എന്ന് കൂടി സൂചിപ്പിച്ചാണ് ഫുട്‌പാത്തിൽ നിന്ന് പുറത്തിറക്കുന്നത്.

റോഡിൽ തിരക്കു കൂടുമ്പോൾ ഈ ഭാഗത്ത് ചിലർ ഇരുചക്രവാഹനങ്ങൾ ഫുട്‌പാത്തിലൂടെ ഓടിച്ചു പോ-കുന്നത് പതിവാണ്. ‘ഇത് താൻടാ മാസ്’, ‘ഈ അമ്മ-യ്ക്കൊരു ബിഗ് സല്യൂട്ട്’, നിയമലംഘനം തടയുന്ന ഈ അമ്മ പുലി തന്നെ’, ‘തല നരയ്ക്കുവതല്ലെന്റെ വൃദ്ധത്വം; തല നരക്കാത്തതല്ലെൻ യുവത്വവും…’ എന്നു തുടങ്ങിയ കമൻ്റുകളുമായാണ് പലരും ഈ വി-ഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത്.
അതേ സമയം വീഡിയോ വൈറൽ ആയതോടെ കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശി പ്രഭാവതിയ-മ്മയ്ക്ക് അഭിനന്ദന പ്രവാഹമാണ്. താൻ ഇതിലെ പോകുമ്പോഴെല്ലാം ഫുട്പാത്തിലൂടെ വാഹനം കയറ്റു-ന്നവർക്കെതിരെ പ്രതികരിക്കാറുണ്ടെന്നും പ്രഭാവതി-യമ്മ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *