Feature NewsNewsPopular NewsRecent News

ദേശീയ പണിമുടക്ക്; കെഎസ്ആർടിസി സർവീസ്നടത്തും

തിരുവനന്തപുരം: തൊഴിലാളി സംഘടനകളുടെ ദേശീയ പണിമുടക്ക് ദിനമായ വ്യാഴാഴ്‌ച ബസുകൾ സർവീസ് നടത്തുമെന്ന് കെഎസ്ആർടിസി. സാധാരണ പോലെ എല്ലാ സർവീസുകളും നടത്താൻ യൂണിറ്റുകൾക്ക് കെഎസ്ആർടിസി ഓപ്പറേഷൻസ് വിഭാഗം എക്സിക്യൂട്ടിവ് ഡയറക്ടർ നിർദേശം നൽകി. ബസ് തടഞ്ഞാൽ പൊലീസിന്റെ സഹായം തേടാമെന്നും അറിയിച്ചിട്ടുണ്ട്.

വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിലേക്ക് ആവശ്യാനുസരണം കൂടുതൽ സർവീസുകൾ ക്രമീകരിക്കണം. ക്രമസമാധാന പ്രശ്‌നങ്ങളുണ്ടെങ്കിൽ പൊലീസ് സഹായം തേടണം. മുൻകൂട്ടി പൊലീസ് സഹായം ആവശ്യമുണ്ടെങ്കിൽ അക്കാര്യം അറിയിക്കണം. യാത്രക്കാർക്ക് ബുദ്ധിമുട്ട് വരാതെ ആശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ യൂണിറ്റ് ഓഫീസർമാർ ശ്രദ്ധിക്കണമെന്നും കെഎസ്ആർടിസിയുടെ സർക്കുലറിൽ പറയുന്നു.

ഇ സർക്കാറിന്റെ പുതിയ തൊഴിൽകോഡുകളിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. സിഐടിയു, എഐടിയുസി, ഐഎൻടിയുസി തുടങ്ങി 10 തൊഴിലാളി സംഘടനകൾ ദേശീയ പണിമുടക്കിന്റെ ഭാഗമാകുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *