Feature NewsNewsPopular NewsRecent News

ഇന്റർനെറ്റ് സുരക്ഷാ ദിനാചരണം: സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ വിദ്യാർത്ഥികൾക്ക് ബോധവത്കരണം നൽകി

അന്താരാഷ്ട്ര ഇൻ്റർനെറ്റ് സുരക്ഷാ ദിനചാരണത്തോടനുബന്ധിച്ച് നാഷണൽ ഇൻഫർമാറ്റിക്സസ് സെൻ്റിൻ്റെ ആഭിമുഖ്യത്തിൽ കൽപ്പറ്റ ഗവ കോളേജ് വിദ്യാർത്ഥികൾ, അധ്യാപകർ എന്നിവർക്കായി സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. യുവതലമുറ സുരക്ഷിതവും ഉത്തരവാദിത്വപൂർണമായ ഇന്റർനെറ്റ് ഉപയോഗത്തെ പ്രോത്സാഹിപ്പിക്കണമെന്ന് ബോധവത്കരണ ക്ലാസ് ഉദ്ഘാടനം ചെയ്ത് ജില്ലാ കളക്ട‌ർ ഡി.ആർ മേഘശ്രീ പറഞ്ഞു. ഓരോ വ്യക്തിയുടെയും ജീവിതത്തിൽ നിത്യേന ഇന്റർനെറ്റിന്റെ സ്വാധീനമുണ്ടെന്നും സുരക്ഷിതമല്ലാത്ത ഇൻ്റർനെറ്റ് ഉപയോഗം അപകടവും പ്രത്യാഘാതങ്ങളും സൃഷ്‌ടിക്കുമെന്നും ജില്ലാ കളക്ട‌ർ വ്യക്തമാക്കി. സുരക്ഷ ഓരോരുത്തരുടെയും അവകാശമാണ്. ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികൾ തിരിച്ചറിയാൻ വിദ്യാർതഥികൾ ശ്രദ്ധയോടെ ഇന്റർനെറ്റ് ഉപയോഗിക്കണമെന്ന് സൈബർ പോലീസ് സബ് ഇൻസ്പെക്ടടർ എ.വി ജലീൽ ക്ലാസെടുത്തു.

ദിനംപ്രതി സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുകയും നെറ്റ് ബാങ്കിങ് കുറ്റകൃത്യങ്ങളിൽ അകപ്പെട്ട് നിരവധി പേർ ആത്മഹത്യ ചെയ്യുന്ന പ്രവണതാ വർദ്ധിക്കുകയാണ്. സ്‌കൂൾ- കോളേജ് വിദ്യാർത്ഥികളുടെ പേരിൽ ബാങ്ക് അക്കൗണ്ട്, സിം കാർഡ്, പാസ്ബുക്ക് ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്ന രീതി കൂടുതലാണ്. ഇത്തരം തട്ടിപ്പുകൾ ഒഴിവാക്കാൻ രക്ഷിതാക്കൾ മക്കളുടെ ആധാർ, അക്കൗണ്ട് വിവരങ്ങൾ, മൊബൈൽ സിം കാർഡുകളുടെ കൃത്യമായ വിവരങ്ങൾ മനസ്സിലാക്കണം. ആർട്ടിഫിഷൽ ഇന്റലിജൻസ് ഉപയോഗപ്പെടുത്തി നിർമ്മിക്കുന്ന വ്യാജ വീഡിയോ, ഫോട്ടോ എന്നിവയിൽ ജാഗ്രതപൂലർത്തണം. നവ മാധ്യമങ്ങളിലൂടെ വ്യക്തിഗത വിവങ്ങൾ നൽകുന്നതിൽ ജാഗ്രതപുലർത്തണമെന്നും സൈബർ പോലീസ് അറിയിച്ചു. സുരക്ഷിതമായ ഓൺലൈൻ ഉപയോഗം, സൈബർ ശുചിത്വം, സൈബർ ഭീഷണി നേരിടാനുള്ള ഫലപ്രദമായ ലഘൂകരണ തന്ത്രങ്ങൾ സംബന്ധിച്ച് ശിൽപശാലയിൽ ക്ലാസെടുത്തു. കൽപ്പറ്റ ഗവ കോളെജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രിൻസിപ്പാൾ ഡോ. സുബിൻ പി ജോസഫ് അധ്യക്ഷനായി. ജില്ലാ ഇൻഫർമാറ്റിക്സ്ഓഫീസർ ജസിം ഹാഫിസ്, ഐ.ടി മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ എസ്. നിവേദ്, കമ്പ്യൂട്ടർ സയൻസ് വിഭാഗം മേധാവി ഡോ. കെ.ബി ബൈജു എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *