Feature NewsNewsPopular NewsRecent News

സിവിൽ സർവീസ് പ്രിലിംസ് മെയ് 24 ന് ; കേരളത്തിൽ മൂന്ന് കേന്ദ്രങ്ങൾ

ന്യൂഡൽഹി: സിവിൽ സർവീസ് പരീക്ഷ (CSE), ഇന്ത്യൻ ഫോറസ്റ്റ് സർവീസ് പരീക്ഷ (IFoS) 2026 എന്നിവയ്ക്ക് യൂണിയൻ പബ്ലിക് സർവീസ് കമീഷൻ (UPSC) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. രണ്ട് പരീക്ഷകൾക്കും പ്രാഥമികഘട്ടമായി കോമൺ സിവിൽ സർവീസസ് പ്രിലിമിനറി പരീക്ഷയാണ് നടത്തുക. സിവിൽ സർവീസിൽ 933 ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത്. ഇതിൽ 33 ഒഴിവുകൾ ഭിന്നശേഷികാർക്കായി നീക്കി വെച്ചതാണ്. മെയ് 24 നാണ് പ്രാഥമിക പരീക്ഷ നടക്കുക. കേരളത്തിൽ മൂന്ന് പരീക്ഷാ കേന്ദ്രങ്ങളാണ് ഉണ്ടാവുക.

തസ്‌തികകളും ഒഴിവുകളും : സിവിൽ സർവീസ്:

ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് (ഇന്ത്യൻ ഫോറിൻ സർവീസ്) ഉൾപ്പെടെയുള്ള വിവിധ ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി സർവീസുകളിലായി ഏകദേശം 933 ഒഴിവുകളുണ്ട്. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (IFoS) തസ്തികയിൽ ഏകദേശം 80 ഒഴിവുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

യോഗ്യത: സിവിൽ സർവീസ് – ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാല ബിരുദം.

Leave a Reply

Your email address will not be published. Required fields are marked *