Event More NewsFeature NewsNewsPoliticsPopular NewsRecent News

കേരളത്തിന് നല്ലത് മാറി മാറിയുള്ള ഭരണം: തുടർഭരണം വേണ്ടെന്ന് ആവർത്തിച്ച് കെ സച്ചിദാനന്ദൻതുടർച്ചയായി ഭരണം ലഭിക്കുമ്പോൾ പാർട്ടി ആഗ്രഹിക്കാത്തവർ പോലും പാർട്ടിയിലേക്ക് കടന്നുവരുമെന്നും കെ സച്ചിദാനന്ദൻ പറഞ്ഞു

തൃശൂർ: കേരളത്തിൽ തുടർഭരണം വേണ്ടെന്ന് കവിയും സാഹിത്യ അക്കാദമി ചെയർമാനുമായ കെ സച്ചിദാനന്ദൻ. കേരളത്തിന് നല്ലത് രണ്ട് മുന്നണികളും മാറി മാറി ഭരിക്കുന്നതാണെന്നും ബംഗാളിൽ സംഭവിച്ചത് തന്നെ ഉദാഹരണമെന്നും സച്ചിദാനന്ദൻ പറയുന്നു. ജനാധിപത്യത്തിൽ പ്രതിപക്ഷവും ഭരണപക്ഷവും മാറി മാറി ഉണ്ടാവുക എന്നതാണ് പൊതുതത്വം എന്നും തുടർച്ചയായി ഭരണം ലഭിക്കുമ്പോൾ പാർട്ടി ആഗ്രഹിക്കാത്തവർ പോലും പാർട്ടിയിലേക്ക് കടന്നുവരുമെന്നും കെ സച്ചിദാനന്ദൻ പറഞ്ഞു.

പ്രതിപക്ഷത്തിരിക്കുക എന്നത് പാർട്ടിയെ ശക്തിപ്പെടുത്താനും ജനങ്ങളിലേക്ക് കൂടുതൽ വേരാഴ്ത്തുന്നതിനും സഹായിക്കുമെന്നും സച്ചിദാനന്ദൻ പറഞ്ഞു. അതിനാൽ ശക്തമായ പ്രതിപക്ഷം ഉണ്ടാകണം, ജയം, തോൽവി എന്നതാകരുത് പാർട്ടികളുടെ ആത്യന്തികമായ ലക്ഷ്യം. തൊഴിലാളികൾ, കർഷകർ, ആദിവാസികൾ, ന്യൂനപക്ഷങ്ങൾ തുടങ്ങി എല്ലാ വിഭാഗം ജനങ്ങളെയും കേൾക്കുവാൻ ജനാധിപത്യമാണ് ഉണ്ടാകേണ്ടത്.

ഇന്ത്യ പോലെയൊരു ബഹുസ്വര രാജ്യത്ത് എല്ലാവരെയും ഒന്നിച്ചുള്ള ഒരു സായുധവിപ്ലവം സാധ്യമല്ല. അതിനാൽ ജനാധിപത്യത്തെ എങ്ങനെ യഥാർത്ഥ ജനാധിപത്യമാക്കി മാറ്റാം എന്ന് ആലോചിക്കുന്നതാണ് സാധ്യമാകുക എന്നും സച്ചിദാനന്ദൻ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *